Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമിഡിലീസ്റ്റ്​ സർവിസുകൾ...

മിഡിലീസ്റ്റ്​ സർവിസുകൾ വ്യാപിപ്പിക്കാനൊരുങ്ങി​ വിസ്താര

text_fields
bookmark_border
മിഡിലീസ്റ്റ്​ സർവിസുകൾ വ്യാപിപ്പിക്കാനൊരുങ്ങി​ വിസ്താര
cancel
camera_alt

വി​സ്താ​ര സി.​ഇ.​ഒ വി​നോ​ദ്​ ക​ണ്ണ​ൻ ദു​ബൈ​യി​ൽ

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദു​ബൈ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ മി​ഡി​ലീ​സ്റ്റ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി വി​സ്താ​ര എ​യ​ർ​ലൈ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മും​ബൈ-​മ​സ്ക​ത്ത്​ പ്ര​തി​ദി​ന സ​ര്‍വി​സ് ആ​രം​ഭി​ച്ച​താ​യി വി​സ്താ​ര സി.​ഇ.​ഒ വി​നോ​ദ് ക​ണ്ണ​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഗ​ൾ​ഫി​ലെ നാ​ലാ​മ​ത്തെ ല​ക്ഷ്യ​സ്ഥാ​ന​മാ​ണി​ത്.

ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ​യും സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍ലൈ​ന്‍സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ വി​സ്താ​ര വ​ർ​ധി​ച്ച ഡി​മാ​ന്‍റ്​ പ​രി​ഗ​ണി​ച്ചാ​ണ് നെ​റ്റ്‌​വ​ര്‍ക്ക്​ വി​പു​ല​പ്പെ​ടു​ത്തു​ന്ന​ത്. നാ​ല് മാ​സ​ത്തി​നു​ള്ളി​ല്‍ വി​സ്താ​ര നെ​റ്റ്‌​വ​ര്‍ക്കി​ലേ​ക്ക് ചേ​ര്‍ത്ത മൂ​ന്നാ​മ​ത്തെ ഗ​ള്‍ഫ് ന​ഗ​ര​മാ​ണ് മ​സ്‌​ക​ത്ത്. അ​ബൂ​ദ​ബി​യും ജി​ദ്ദ​യും നേ​ര​ത്തേ തു​ട​ങ്ങി​യി​രു​ന്നു. മും​ബൈ​ക്കും ദു​ബൈ​ക്കു​മി​ട​ക്ക് പ്ര​തി​ദി​ന സ​ര്‍വി​സു​ണ്ട്. മ​സ്‌​ക​ത്തി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം മും​ബൈ​യി​ല്‍നി​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ടി​ന്​ പു​റ​പ്പെ​ടും. മ​സ്‌​ക​ത്തി​ല്‍ 9.35ന് ​എ​ത്തും. ഇ​തോ​ടെ, ബി​സി​ന​സ്-​ഇ​ക്കോ​ണ​മി ക്ലാ​സു​ക​ള്‍ക്ക് പു​റ​മെ, റൂ​ട്ടി​ല്‍ പ്രീ​മി​യം ഇ​ക്കോ​ണ​മി ക്ലാ​സ് തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കു​ന്ന ഏ​ക വി​മാ​ന ക​മ്പ​നി​യാ​യി വി​സ്താ​ര മാ​റി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEVistara Airlineexpand middlist
News Summary - Vistara Airline expand middlist-u.a.e
Next Story