വി.എം. കുട്ടിയുടെ ഓർമയിൽ ആസ്വാദകരുടെ ഒത്തുചേരൽ
text_fieldsദുബൈ: അന്തരിച്ച ഗായകൻ വി.എം. കുട്ടി ഗൾഫിൽ അവസാനമായി ആദരവ് ഏറ്റുവാങ്ങിയ വേദിയിൽ പാട്ട് ആസ്വാദകർ ഒത്തുകൂടി. യു.എ.ഇയിൽ എത്തിയാൽ സന്ദർശിക്കാറുള്ള ദുബൈ നെല്ലറ ഭവനത്തിലാണ് കഴിഞ്ഞ ദിവസം മാപ്പിളപ്പാട് ആസ്വാദകർ ഒരുമിച്ചത്. 2019 നവംബറിലായിരുന്നു അവസാനമായി വി.എം. കുട്ടി യു.എ.ഇയിലെത്തിയത്.
അന്നത്തെ മാപ്പിളപ്പാട്ട് സന്ധ്യയിൽ വിളയിൽ ഫസീല, ഫൈസൽ എളേറ്റിൽ, ഗായകൻ സി.വി.എ. കുട്ടി ചെറുവാടി എന്നിവർ എത്തിയിരുന്നു. അനുസ്മരണ ചടങ്ങിൽ ഷംസുദ്ദീൻ നെല്ലറ, അബ്ദുല്ല നൂറുദ്ദീൻ, ത്വൽഹത്ത്, ജാക്കി റഹ്മാൻ, യൂസഫ് കാരക്കാട്, ഷെഫീൽ കണ്ണൂർ, ഹക്കീം, ജലീൽ വാളക്കുളം, ഫിറോസ് പയ്യോളി, സാലിഹ് പുതുപ്പറമ്പ്, ഫനാസ് തലശ്ശേരി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.