വോയ്സ് ഓഫ് ആലപ്പി ആരോഗ്യ സുരക്ഷ കാമ്പയിൻ
text_fieldsമനാമ: വോയ്സ് ഓഫ് ആലപ്പി- മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ ഏരിയകളിൽ ആരോഗ്യ സുരക്ഷ ക്യാമ്പയിൻ കാമ്പയിൻ സംഘടിപ്പിച്ചു. കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത് മെഡിക്കൽ ക്യാമ്പ് സൽമാബാദിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ നടന്നു. സൗജന്യ മെഡിക്കൽ പരിധോധനകളും മെഡിക്കൽ ക്ലാസുകളും നടന്നു. വിവിധ സെഷനുകളിലായി നടന്ന ക്ലാസിൽ ഫിസിയോതെറപ്പിസ്റ്റുകൾ വ്യായാമമുറകൾ പരിചയപ്പെടുത്തുകയും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്രദമായ സി.പി.ആർ പരിശീലനങ്ങൾ വിദഗ്ദ്ധർ നൽകുകയും ചെയ്തു.
ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ ക്യാമ്പിൽ മുഖ്യാതിഥിയായിരുന്നു. പ്രവാസത്തിരക്കുകളിൽ ആരോഗ്യസംരക്ഷണം മറന്നുപോകുന്ന പ്രവാസികൾക്ക് വോയ്സ് ഓഫ് ആലപ്പിയുടെ ആരോഗ്യസുരക്ഷ കാമ്പയിൻ ഏറെ ഗുണകരമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോയ്സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും സാമൂഹികപ്രവർത്തകനുമായ കെ.ആർ. നായർ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി അശ്വിൻ ബാബു സ്വാഗതം പറഞ്ഞു. അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജർ ഫൈസൽ ഖാൻ, വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, രക്ഷാധികാരി അനിൽ യു.കെ, ജോയന്റ് സെക്രട്ടറി അശോകൻ താമരക്കുളം, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിനുള്ള ഉപഹാരം ഏരിയ കോഓഡിനേറ്റർ ലിജോ കുര്യാക്കോസ് ഫൈസൽഖാന് കൈമാറി. ട്രഷറർ അരുൺ രത്നാകരൻ നന്ദി പറഞ്ഞു. അനന്തു സി.ആർ, വിനീഷ് കുമാർ, അരുൺ ചോട്ടു, സി. ഫ്രാൻസിസ്, ലിബിൻ സാമുവൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.