Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightച​ന്ദ്ര​ഗി​രി സോ​ക്ക​ർ...

ച​ന്ദ്ര​ഗി​രി സോ​ക്ക​ർ കി​രീ​ടം വോ​ൾ​ഗ എ​ഫ്.​സി​ക്ക്​

text_fields
bookmark_border
ച​ന്ദ്ര​ഗി​രി സോ​ക്ക​ർ കി​രീ​ടം വോ​ൾ​ഗ എ​ഫ്.​സി​ക്ക്​
cancel
camera_alt

ച​ന്ദ്ര​ഗി​രി ക്ല​ബ് മേ​ൽ​പ​റ​മ്പ് യു.​എ.​ഇ സം​ഘ​ടി​പ്പി​ച്ച ച​ന്ദ്ര​ഗി​രി സോ​ക്ക​ർ സീ​സ​ൺ-7 ഫു​ട്ബാ​ൾ

ടൂ​ർ​ണ​മെ​ന്‍റി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ വോ​ൾ​ഗ എ​ഫ്.​സി അം​ഗ​ങ്ങ​ൾ ട്രോ​ഫി​യു​മാ​യി

ദു​ബൈ: ച​ന്ദ്ര​ഗി​രി ക്ല​ബ് മേ​ൽ​പ​റ​മ്പ് യു.​എ.​ഇ സം​ഘ​ടി​പ്പി​ച്ച ച​ന്ദ്ര​ഗി​രി സോ​ക്ക​ർ സീ​സ​ൺ-7 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വോ​ൾ​ഗ എ​ഫ്.​സി ചാ​മ്പ്യ​ൻ​മാ​രാ​യി. ദു​ബൈ അ​ബു​ഹൈ​ൽ പേ​ൾ വി​ഡ്‌​സം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ്​ സ​ക്സ​സ് പോ​യ​ൻ​റ്​ കോ​ള​ജ് എ​ഫ്.​സി​യെ വോ​ൾ​ഗ എ​ഫ്.​സി തോ​ൽ​പി​ച്ച​ത്. യു.​എ.​ഇ​യി​ലെ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നാ​യ ‘കെ​ഫ’​യി​ലെ പ​തി​നാ​റ് ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ച്ചു.

ചാ​മ്പ്യ​ൻ​മാ​ർ​ക്ക്​ ട്രോ​ഫി ബി.​എ. ആ​സി​ഫും കാ​ഷ് അ​വാ​ർ​ഡ് ടി.​ആ​ർ. ഹ​നീ​ഫ​യും റ​ണ്ണേ​ഴ്സി​നു​ള്ള ട്രോ​ഫി ഇ​ല്യാ​സ് പ​ള്ളി​പ്പു​റ​വും കാ​ഷ് അ​വാ​ർ​ഡ് അ​ഷ​റ​ഫ് ബോ​സും സ​മ്മാ​നി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി സ​ജി​ത് (വോ​ൾ​ഗ എ​ഫ്‌.​സി), മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി ഹാ​രി​സ് (സ​ക്സ​സ് പോ​യ​ന്‍റ്​ കോ​ള​ജ്), മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ഷി​ബി​ലി (വോ​ൾ​ഗ എ​ഫ്‌.​സി) ടോ​പ് സ്കോ​റ​റാ​യി സ​ജി​ത് (വോ​ൾ​ഗ എ​ഫ്.​സി) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന പ​രി​പാ​ടി​യി​ൽ മു​നീ​ർ പ​ള്ളി​പ്പു​റം, നൗ​ഷാ​ദ് വ​ള​പ്പി​ൽ, റാ​ഫി മാ​ക്കോ​ട്, ഹ​നീ​ഫ മ​ര​വ​യി​ൽ, സു​ഹൈ​ർ യ​ഹി​യ ത​ള​ങ്ക​ര, സ​മീ​ർ ജി​കോം, അ​സീ​സ്, ജാ​ഫ​ർ റാ​യ്ഞ്ച​ർ, ആ​ദം അ​ലി കെ​ഫ, ത​യ്യി​ബ് ഫ​നൂ​സ്‌, കെ.​ആ​ർ. അ​ഷ്​​റ​ഫ്, ഹാ​രി​സ് ക​ല്ല​ട്ര, കെ.​ജി.​എ​ൻ. റൗ​ഫ്, ജാ​ഫ​ർ, ഹാ​ശിം, ഇ​ല്യാ​സ് ഹി​ൽ​ടോ​പ്, നി​യ കേ​റ്റം, ജാ​ഫ​ർ വ​ള​പ്പ്, ജാ​ഫ​ർ ഹി​ൽ​ടോ​പ്, എം.​എ. ബ​ഷീ​ർ, ഇ​സ്മാ​യി​ൽ ച​ളി​യ​ങ്കോ​ട്, സ​ബീ​ർ ച​ളി​യ​ങ്കോ​ട് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEVolga F.C.Chandragiri Soccer Crown
News Summary - Volga F.C. won Chandragiri Soccer Crown
Next Story