വി.പി.എസ്- ബുർജീൽ മെഡിക്കൽ സിറ്റി രാജ്യത്തിന് സമർപ്പിച്ചു
text_fieldsഅബൂദബി: വി.പി.എസ് ഹെൽത്ത്കെയറിെൻറ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി ദേശീയദിനത്തിൽ രാജ്യത്തിെൻറ ആരോഗ്യമേഖലക്ക് സമർപ്പിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ ഭരണാധികാരികൾക്കൊപ്പം ഒറ്റക്കെട്ടായി അഹോരാത്രം പ്രയത്നിക്കുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിച്ചുകൊണ്ടായിരുന്നു 400 കിടക്കകളുള്ള മെഡിക്കൽ സിറ്റി തുറന്നത്.
അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആകർഷണീയമായ ലേസർ ഷോയോടെയായിരുന്നു മുന്നണിപ്പോരാളികൾക്കുള്ള ആദരവ്. 1.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മെഡിക്കൽ സിറ്റിക്കു മുകളിൽ ലേസർ വെളിച്ചത്തിൽ യു.എ.ഇയുടെ പതാകയും രാജ്യത്തിെൻറ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രങ്ങളും രൂപങ്ങളും ദൃശ്യമായി. വെല്ലുവിളികളെ നേരിടാൻ സ്വന്തം ജീവൻപോലും ത്യജിക്കാൻ തയാറായ ആരോഗ്യപ്രവർത്തകർക്കുള്ള അഭിവാദ്യങ്ങളും നന്ദിയും അക്ഷരങ്ങളായി തെളിഞ്ഞു.
യു.എ.ഇയിലെ അർബുദ ചികിത്സാരംഗത്ത് വൻ മുന്നേറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ ബുർജീൽ മെഡിക്കൽ സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടെറിഷ്യറി -ക്വാടർനറി ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ മെഡിക്കൽ സിറ്റിയിൽ അർബുദ ചികിത്സാരംഗത്തെ അന്താരാഷ്ട്ര വിദഗ്ധരുടെ സേവനം ലഭ്യമാകും. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള അർബുദ ചികിത്സ, ദീർഘകാല പരിചരണത്തിനും പാലിയേറ്റിവ് കെയറിനുമായി പ്രത്യേക വിഭാഗങ്ങൾ എന്നിവ ബുർജീൽ മെഡിക്കൽ സിറ്റിയിലുണ്ട്.
കാൻസർ ജീനോമിക്സ് ഗവേഷണരംഗത്തെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി മെഡിക്കൽ സിറ്റി മാറും. അത്യാധുനിക റേഡിയോ തെറപ്പി, റേഡിയോ സർജറി ഉപകരണങ്ങളാണ് ആശുപത്രിയിലുള്ളത്. ദിനംപ്രതി ആയിരക്കണക്കിന് പരിശോധനകൾ നടത്താൻ ശേഷിയുള്ള അത്യാധുനിക ലബോറട്ടറിയും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.