Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുരഭിമാനം വെടിഞ്ഞ്​...

ദുരഭിമാനം വെടിഞ്ഞ്​ സർക്കാർ ഒാർഡിനൻസ്​ പിൻവലിക്കണം –വി.ടി. ബൽറാം

text_fields
bookmark_border
ദുരഭിമാനം വെടിഞ്ഞ്​ സർക്കാർ ഒാർഡിനൻസ്​ പിൻവലിക്കണം –വി.ടി. ബൽറാം
cancel

അബൂദബി: മെഡിക്കൽ കോളജുകളിലെ നിയമവിരുദ്ധ പ്രവേശനം ക്രമപ്പെടുത്താൻ കേരള സർക്കാർ നിയമസഭയിൽ കൊണ്ടുവന്ന ഒാർഡിനൻസിന്​ എതിരെ ഒറ്റക്ക്​ ശബ്​ദമുയർത്തിയ വി.ടി. ബൽറാം എം.എൽ.എയുടെ നിലപാടിനുള്ള അംഗീകാരമായാണ്​ തൊട്ടടുത്ത ദിവസം സുപ്രീം കോടതി വിധി വന്നത്​. കഴിഞ്ഞ ദിവസം യു.എ.ഇയിലെത്തിയ വി.ടി. ബൽറാം പ​െങ്കടുത്ത പരിപാടിക​ളിലെല്ലാം ശ്രദ്ധാകേന്ദ്രമായിരുന്നു. അദ്ദേഹത്തി​​​െൻറ പ്രസംഗം കേൾക്കാൻ നിരവധി പേരാണെത്തിയത്​. പ്രസംഗത്തിൽ ഒാർഡിനൻസിന്​ എതിരായ നിലപാട്​ അദ്ദേഹം ആവർത്തിക്കുകയും ചെയ്​തു. വി.ടി. ബൽറാം എം.എൽ.എയുമായി ‘ഗൾഫ്​ മാധ്യമം’ നടത്തിയ അഭിമുഖം

  • മെഡിക്കൽ കോളജുകളിലെ നിയമവിരുദ്ധ പ്രവേശനത്തെ ക്രമപ്പെടുത്താനുള്ള ഒാർഡിനൻസിന്​ എതിരെ നിയമസഭയിൽ നിലപാട്​ സ്വീകരിച്ച ഏക സാമാജികനാണ്​ താങ്കൾ. അതിന്​ പിന്നാലെ സുപ്രീംകോടതി ഒാർഡിനൻസ്​ സ്​റ്റേ ചെയ്​ത സാഹചര്യത്തിൽ എന്താണ്​ പറയാനുള്ളത്​?

സുപ്രീം കോടതി വിധി അങ്ങേയറ്റം സ്വാഗതാർഹമാണ്​. യഥാർഥ നീതി ഉറപ്പുവരുത്താൻ ഉതകുന്ന ഒരു വിധിയാണത്​. സുപ്രീംകോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ട്​ സർക്കാർ ദുരഭിമാനം വെടിഞ്ഞ്​ ഒാർഡിനൻസ്​ പിൻവലിക്കാൻ തയാറാകണം.

  • ഒാർഡിനൻസിനെ അനുകൂലിക്കണം എന്ന്​ വിപ്പുണ്ടായിരുന്നെങ്കിൽ എന്ത്​ നിലപാട്​ സ്വീകരിക്കുമായിരുന്നു?

 ഇൗ വിഷയത്തിൽ വിപ്പുണ്ടായിരുന്നില്ല എന്നത്​ യാഥാർഥ്യമാണ്​. അതിനാൽ വോ​െട്ടടുപ്പി​​​െൻറ സമയത്ത്​ മാറിനിൽക്കാനാണ്​ മനഃസാക്ഷി എന്നോട്​ ആവശ്യപ്പെട്ടത്​. മറ്റു പല അംഗങ്ങൾക്കും ഒാർഡിനൻസിനോട്​ വിയോജിപ്പുണ്ടായിരുന്നു എന്നാണ്​ ഞാൻ മനസ്സിലാക്കുന്നത്​. പക്ഷേ ആ നിലക്കുള്ള ചർച്ചയൊന്നും നടത്താതെയാണ്​ ഇതി​​​െൻറ അവതരണവുമായി മുന്നോട്ട്​ പോയത്​. കോൺഗ്രസ്​​ പാർലമ​​െൻററി പാർട്ടിയിലൊന്നും ഇൗ വിഷയം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ അത്തരത്തിലൊരു അഭിപ്രായം പറയാനുള്ള ഒൗപചാരികമായ അവസരമുണ്ടായിട്ടില്ല. 
അല്ലെങ്കിൽ തന്നെ സർക്കാർ കൊണ്ടുവരുന്ന നിയമങ്ങളെ അനുകൂലിച്ച്​ വോട്ട്​ ചെയ്യണം എന്ന്​ പ്രതിപക്ഷം വിപ്പ്​ നൽകേണ്ട കാര്യമില്ലല്ലോ. കഴിഞ്ഞ തവണത്തെ നിയമസഭയിൽ സർക്കാറിനെ സംരക്ഷിക്കാൻ വേണ്ടിയാണ്​ വിപ്പ്​ തന്നിരുന്നത്​. ഭരണപക്ഷത്തി​​​െൻറ എം.എൽ.എമാർ എന്ന നിലയിൽ ആ വിപ്പ്​ അനുസരിക്കൽ ഞങ്ങളുടെയൊക്കെ ബാധ്യതയാണ്​. 

  • ഇൗ വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായവ്യത്യാസമുണ്ടല്ലോ?

കോൺഗ്രസിൽ ഇൗ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്​ എന്നത്​ യാഥാർഥ്യമാണ്​. സർക്കാർ ചില നിക്ഷിപ്​ത താൽപര്യവുമായി മുന്നോട്ട്​ പോകു​േമ്പാൾ അതിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വമാണ്​ പ്രതിപക്ഷം ഏറ്റെടുക്കേണ്ടത്​. അതാണ്​ ജനങ്ങൾ പ്രതീക്ഷിക്കുന്നത്​. സർക്കാർ യഥാർഥത്തിൽ ഒരു കെണി ഒരുക്കുകയായിരുന്നു. അതാണ്​ മനസ്സിലാക്കേണ്ടത്​. 

  • സർക്കാറി​​​െൻറ കെണിയിൽ യു.ഡി.എഫ്​ വീഴുകയായിരുന്നോ?

കെണിയിൽ വീഴുക എന്ന്​ പറയുന്നത്​ പ്രശ്​നപരിഹാരം കാണുക എന്ന സദുദ്ദേശ്യത്തിലാണ്​. മറ്റു തരത്തിലുള്ള സ്​ഥാപിത താൽപര്യങ്ങളൊന്നുമല്ല. പട്ടികയി​ൽ മെറിറ്റുള്ള കുട്ടികളുമുണ്ട്​. ആ കുട്ടികളൂടെ രക്ഷിതാക്കളെ വെച്ചുകൊണ്ടാണ്​ ഒാർഡിനൻസിന്​ വേണ്ടിയുള്ള പ്രചാരണം നടത്തിയത്​. അതിനാൽ വിദ്യാർഥികളു​െട കാര്യമല്ലേ എന്ന സദുദ്ദേശ്യത്തിലായിരുന്നു പ്രതിപക്ഷത്തി​​​െൻറ പിന്തുണ. അതല്ലാതെ പ്രതിപക്ഷത്തിന്​ ഇക്കാര്യത്തിൽ മറ്റു നിക്ഷിപ്​ത താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ സർക്കാറിന്​, പ്രത്യേകിച്ച്​ സ്വാശ്രയ കോളജുകൾക്കെതി​െര ഒരുപാട്​ സമരം നടത്തി രക്​തസാക്ഷികളെ സൃഷ്​ടിച്ചിട്ടുള്ള ഇടതുപക്ഷ സർക്കാറിന്​ ഇക്കാര്യത്തിൽ പ്ര​േത്യക ഉത്തരവാദിത്വമുണ്ടായിരുന്നു.

  • ‘വയൽക്കിളി’ സമരത്തിലാണെങ്കിലും കോൺഗ്രസിന്​ ഏകാഭിപ്രായമില്ല. എന്തു​കൊണ്ടാണിത്​?

കോൺഗ്രസിന്​ അങ്ങനെ എല്ലാ വിഷയത്തിലും ഏകാഭിപ്രായം ഉണ്ടാകണമെന്ന്​ നിർബന്ധമൊന്നുമില്ല. കോൺഗ്രസ്​ ഒരു സി.പി.എം അല്ലാതിരിക്കാനുള്ള കാരണവും അതു തന്നെയാണ്​. സി.പി.എമ്മിലാണല്ലോ ഇപ്പോൾ ഏകാഭിപ്രായം. പിണറായി വിജയൻ എന്തു ധിക്കാരപൂർവമായ നടപടികൾ സ്വകീരിച്ചാലും അതിനെ വിമർശിക്കാൻ ഒരാൾ പോലുമില്ലല്ലോ. അങ്ങനെയുള്ള സമഗ്രാധിപത്യ ശൈലി അല്ല കോൺഗ്രസിനുള്ളത്​. മുൻ കാലങ്ങളിൽ എസ്​.എഫ്​.​െഎയുടെയും ഡി.വൈ.എഫ്​.​െഎയുടെയുമൊക്കെ ഭാഗമായി നിന്ന്​ വലിയ രീതിയിൽ സമരം നടത്തുകയും ആ സമരത്തി​​​െൻറ പേരിൽ ഇന്നും അഭിമാനം കൊള്ളുകയും ചെയ്യുന്ന നിരവധി യുവജന നേതാക്കൾ ഇന്ന്​ ഭരണപക്ഷത്തിലെ എം.എൽ.എമാരായുണ്ട്​. അവർക്കാർക്കും ഒരു അഭിപ്രായം പോലും പറയാൻ സാധിക്കുന്നില്ല. പാർലമ​​െൻററി വ്യേമോഹത്തി​​​െൻറ അങ്ങേ തലയിലാണ്​ ഇവരൊക്കെ നിൽക്കുന്നത്​. 

  • സി.പി.എമ്മിൽ താങ്കൾ ആരോപിക്കുന്ന ഫാഷിസവും സംഘ്​പരിവാർ ഫാഷിസവും ഒരേ അളവിൽ ഭീഷണിയാണോ?

ദേശീയതലത്തിൽ സംഘ്​പരിവാർ ഫാഷിസം അങ്ങേയറ്റം ഗൗരവതരമായിട്ടുള്ള ഭീഷണിയാണ്​. ഇന്ത്യ എന്ന ആശയത്തിന്​ എതിരായിട്ടാണ്​ അവർ മുന്നോട്ടുപോകുന്നത്​. മതരാഷ്​ട്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ്​ അവരുടെ ലക്ഷ്യം. അതുകൊണ്ടാണ്​ സംഘ്​ പരിവാറിനെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യപിച്ചുള്ള പ്രവർത്തനങ്ങളുമായി കോൺഗ്രസ്​ മുന്നോട്ടുപോകുന്നത്​. എന്നാൽ, ആ സംഘ്​പരിവാറിനെ ന്യായീകരിക്കാനാണ്​ പ്രകാശ്​ കാരാട്ട്​ അടക്കമുള്ള പലരും കടന്നുവന്നിട്ടുള്ളത്​. സംഘ്​പരിവാർ ഫാഷിസ്​റ്റല്ല എന്ന്​ ആവർത്തിച്ച്​ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരേയൊരു ബി.ജെ.പി രാഷ്​ട്രീയ നേതാവ്​ ഒരു പക്ഷേ പ്രകാശ്​ കാരാട്ടാണ്​. കേരളത്തിൽ പ്രയോഗതലത്തിൽ സംഘ്​പരിവാർ ഫാഷിസത്തിന്​ ഒപ്പം നിൽക്കുന്ന രാഷ്​ട്രീയ ഫാഷിസമാണ്​ സി.പി.എമ്മി​േൻറത്​ എന്ന്​ പറയാതിരിക്കാൻ നിർവാഹമില്ല. ഒന്ന്​ വർഗീയ ഫാഷിസമാണെങ്കിൽ മറ്റേത്​ രാഷ്​ട്രീയ ഫാഷിസം എന്ന്​ മാത്രമേയുള്ളൂ. ഇവർ തമ്മിലു​ള്ള പ്രശ്​നം എന്ന്​ പറയുന്നത്​ അവരുടെ സ്വാധീന മേഖലയിലെ മേൽക്കോയ്​മക്കുള്ള തർക്കം മാത്രമാണ്​. 

  • നിങ്ങൾ സി.പി.എമ്മിനെതിരെ നടത്തുന്ന വിമർശനങ്ങൾ സംഘ്​പരിവാർ ശക്​തികൾക്ക്​ ഗുണകരമായി ഭവിക്കുന്നു എന്ന വിമർശനത്തെ കുറിച്ച്​?

സിപി.എം സ്​ഥിരം പ്രചരിപ്പിക്കുന്ന ഒരു കാര്യമാണിത്​. അവരെ വിമർശിക്കുന്ന മുഴുവൻ ആളുകളെയും മോശക്കാരാക്കുക എന്നത്​ കാലങ്ങളായി തുടരുന്നതാണ്​. ഞങ്ങൾ സി.പി.എമ്മിനെ വിമർശിക്കുന്നത്​ അതിനുള്ള കാരണമുള്ളതിനാലാണ്​. സംഘ്​പരിവാറിനെ വിമാർശിക്കുന്നത്​ അവരുടെ പ്രത്യശാസ്​ത്രം ഇൗ രാജ്യത്തിന്​ അപകടകരമാണ്​ എന്ന ബോധ്യം ​കൊണ്ടാണ്​. അത്​ നിലനിൽക്കു​േമ്പാൾ ഇത്തരത്തിലുള്ള താരതമ്യങ്ങളോ ആരോപണങ്ങളോ വിലപ്പോവില്ല. ഞങ്ങളുടെ സംഘ്​പരിവാർ വിരുദ്ധത സി.പി.എം സർട്ടിഫൈ ചെയ്​ത്​ നൽകേണ്ടുന്ന ഒന്നല്ല.

  • ഭരണത്തിലിരിക്കുന്ന സി.പി.എമ്മിന്​ എതിരെയുള്ള വിമർശനങ്ങൾ നിങ്ങളുടെ മണ്ഡലത്തിലെ വികസനത്തെ ബാധിക്കുന്നുണ്ടോ?

മണ്ഡലത്തിലെ വികസനത്തെ ബാധിക്കുന്നു എന്നത്​ യാഥാർഥ്യമാണ്​. അത്​ പുതുതായി വന്നതല്ല. കഴിഞ്ഞ ഏഴു വർഷമായി പ്ര​ാദേശിക സി.പി.എം എന്നെ ബഹിഷ്​കരിച്ചുകൊണ്ടിരിക്കുകയാണ്​. സി.പി.എമ്മി​​​െൻറ നിയന്ത്രണത്തിലുള്ള പഞ്ചായത്തുകളിൽ കഴിഞ്ഞ ഏഴു വർഷമായിട്ടും ഒരു ഒൗദ്യോഗിക പരിപാടികളിലും സ്​ഥലം എം.എൽ.എ ആയ എന്നെ പ​െങ്കടുപ്പിച്ചിട്ടില്ല. ചില മന്ത്രിമാർ പ​െങ്കടുക്കുന്ന പരിപാടികളിൽ പ്രോ​േട്ടാകോളി​​​െൻറ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്​ എന്ന്​ മാത്രം.

  • എ.കെ.ജിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ടോ?

സന്ദർഭത്തിൽനിന്ന്​ അടർത്തി വ്യാഖ്യാനിക്കു​േമ്പാഴാണ്​ വിവാദങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്​. ഇൗ പറഞ്ഞ വിവാദം ഞാൻ അന്ന്​ അവസാനിപ്പിച്ചതാണ്​. അത്​ ലൈവാക്കി നിർത്തുക എന്നത്​ സി.പി.എമ്മി​​​െൻറ അജണ്ടയാണ്​. ഒരു ​ക്ലോസ്​ഡ്​ ഗ്രൂപ്പിലെ ചർച്ചക്കിടയിൽ എന്നെ പ്രകോപിപ്പിക്കാനായി എ​​​െൻറ പാർട്ടിയിലെ നേതാക്കളെ മുഴുവൻ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ സി.പി.എമ്മുകാരന്​ വ്യക്​തിപരമായി നൽകിയ മറുപടിയുടെ ഭാഗമാണ് അത്​​. രാഷ്​ട്രീയ നേതാക്കളുടെ വ്യക്​തിജീവിതം വിട്ടുകളയുക, അതുവെച്ചുകൊണ്ടല്ല അവരെ അളക്കേണ്ടത്​ എന്നതാണ്​ എ​​​െൻറ പോയൻറ്​​. എ.കെ.ജിയുടെ രാഷ്​ട്രീയ ജീവിതത്തോട്​ എനിക്ക്​ വലിയ മതിപ്പാണുള്ളത്​.

  • സോഷ്യൽ മീഡിയയിൽ മാത്രം ജീവിക്കുന്നു എന്ന ആരോപണവും ഉന്നയിക്കപ്പെടുന്നു

കുറേ കാലമായി ഇത്​ പറഞ്ഞുകൊണ്ടിരിക്കുകയാണ്​. ഒരു മേഖലയിൽ ഒരാൾ പ്രവർത്തിക്കുന്നു എന്നതു കൊണ്ട്​ മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നില്ല എന്നുള്ളതല്ല. 20 വർഷമായി സി.പി.എം വിജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തിലാണ്​ ഞാൻ ആദ്യം വിജയിച്ചത്​. അഞ്ച്​ വർഷം കഴിഞ്ഞ്​ 10500 വോട്ടിന്​ വിജയിച്ചു. ആ മണ്ഡലത്തി​​​െൻറ ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്​. ഞാൻ ഫേസ്​ബുക്കിൽ മാത്രം അടയിരുന്നാൽ ഇൗ വോട്ടും ഭൂരിപക്ഷവും എനിക്ക്​ കിട്ടുമോ? എ​​​െൻറ പ്രവർത്തനങ്ങൾ അടുത്തുനിന്ന്​ നോക്കി കാണുന്നവർ എ​​​െൻറ നാട്ടിലെ ജനങ്ങളാണ്​. അവർ എ​​​െൻറ പ്രവർത്തനങ്ങളെ അംഗീകരിച്ചു എന്നതി​​​െൻറ സൂചനയാണ്​​ എ​​​െൻറ വിജയം. സോഷ്യൽ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനെ ഞാൻ തെറ്റായി കാണുന്നില്ല. അത്​ ചെയ്യാൻ കഴിയാത്ത ആളുകളുടെ സ്വാഭാവികമായ പരാതി പറച്ചിലായി മാത്രമേ എനിക്ക്​ ഇതിനെ കാണാൻ സാധിക്കുന്നുള്ളൂ. നിലപാടുകൾ എടുക്കേണ്ട സമയത്ത്​ നിലപാടെടുത്തിട്ടുണ്ട്​. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന്​ എതിരായ അഭിപ്രായം ഞാൻ പറഞ്ഞത്​ സോഷ്യൽ മീഡിയയിലല്ല. നിയമസഭയിലാണ്​. 

  • 2019ലെ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ തിരിച്ചെത്താൻ എന്തൊക്കെ സാധ്യതകളാണ്​ കോൺഗ്രസിന്​ മുന്നിലുള്ളത്​?

രാജ്യത്തി​​​െൻറ പല പ്രധാനപ്പെട്ട സംസ്​ഥാനങ്ങളിലും ആ നിലക്കുള്ള ക്രിയാത്​മക മാറ്റങ്ങളാണ്​ കാണാൻ സാധിക്കുന്നത്​. സംസ്​ഥാനങ്ങളുടെ എണ്ണമൊക്കെ നോക്കു​​േമ്പാൾ ബി.ജെ.പി ചില സംസ്​ഥാനങ്ങളി​ലൊക്കെ പുതുതായി അധികാരത്തിൽ വന്നിട്ടുണ്ടെങ്കിലും അവിടെനിന്നുള്ള പാർലമ​​െൻറ്​ അംഗങ്ങളുടെ എണ്ണം പരിമിതമാണ്​. സുപ്രധാന സംസ്​ഥാനങ്ങളിൽ ബി.ജെ.പി വലിയ തിരിച്ചടി നേരിടും എന്ന്​ തന്നെയാണ്​ പ്രതീക്ഷ. 

  • രാഹുൽ ഗാന്ധി കോൺഗ്രസിൽ നടത്തുന്ന പരിഷ്​കരണങ്ങളെ കുറിച്ച്​

മാറ്റത്തി​​​െൻറ രാഷ്​ട്രീയമാണ്​ രാഹുൽ ഗാന്ധി എന്നും മുന്നോട്ടു വെച്ചത്​. ലോകരാജ്യങ്ങളിൽ തന്നെ നമുക്ക്​ കാണാൻ സാധിക്കുന്നത്​ പുതിയ തലമുറയിൽ പെട്ട നേതാക്കൾ രംഗത്തു വരികയും അതി​​​െൻറ അടിസ്​ഥാനത്തിൽ രാഷ്​ട്രീയം തന്നെ ക്രിയാത്​മകമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നത്​ നമുക്ക്​ കാണാൻ സാധിക്കുന്നു. ഇന്ത്യൻ രാഷ്​ട്രീയത്തെ ആ ദിശയിലേക്ക്​ മാറ്റും എന്ന്​ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു നിലയിലേക്ക്​ രാഹുൽ ഗാന്ധി മാറിയിരിക്കുന്നു. രാഹുൽ ഗാന്ധി കൊണ്ടുവരുന്ന പ്രതിഫലനം കോൺഗ്രസ്​ രാഷ്​ട്രീയത്തിൽ മാത്രമാകില്ല, ഇന്ത്യൻ രാഷ്​ട്രീയത്തിൽ തന്നെ ഉണ്ടാകും. 

  • ദേശീയ രാഷ്​ട്രീയത്തിൽ കോൺഗ്രസിലുണ്ടാകുന്ന തലമുറ മാറ്റത്തി​​​െൻറ സൂചന കേരള രാഷ്​ട്രീയത്തിലും പ്രതീക്ഷിക്കാമോ?

കേരളത്തിലും അത്​ ഉണ്ടാ​േവണ്ടതുണ്ട്​. ദേശീയ രാഷ്​ട്രീയത്തിൽ ആ മാറ്റം നല്ല രീതിയിൽ സ്വീകരിക്കപ്പെടുന്നുണ്ട്​്​. അത്തരത്തിലുള്ള മാറ്റത്തിന്​ കേരള രാഷ്​ട്രീയവും തയാറാകേണ്ടിയിരിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vt balramgulf newsmalayalam news
News Summary - vt balram-uae-gulf news
Next Story