ഗ്ലോബൽ വില്ലേജിൽ വെടിക്കെട്ട് പുനരാരംഭിക്കുന്നു
text_fieldsദുബൈ: കോവിഡ് വ്യാപനം രൂക്ഷമായി പശ്ചാത്തലത്തിൽ നിർത്തിവെച്ച സംഗീത അകമ്പടിയോട് കൂടിയുള്ള കരിമരുന്ന് പ്രയോഗം ഗ്ലോബൽ വില്ലേജിൽ പുനരാരംഭിക്കുന്നു. വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുന്ന വെടിക്കെട്ട് ഏപ്രിൽ 18 വരെയുള്ള വാരാന്ത്യങ്ങളിൽ തുടരുമെന്ന് മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷൻ മാനേജ്മെൻറ് അറിയിച്ചു.
ആയിരക്കണക്കിന് ഷോപ്പിങ്, ഡൈനിങ് ഓപ്ഷനുകളുടെ ആവാസകേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഔട്ട്ഡോർ സ്ഥലത്ത് കരിമരുന്ന് പ്രയോഗം തുടരും. ഏപ്രിൽ 18ന് 25ാം സീസൺ അവസാനിക്കുന്നതുവരെ എല്ലാദിവസവും വൈകീട്ട് നാലുമുതൽ ഗ്ലോബൽ വില്ലേജ് തുറന്നിരിക്കുമെന്നും മാനേജ്മെൻറ് വ്യക്തമാക്കി.
കോവിഡ് വ്യാപനം തടയുന്നതിന് സുശക്തമായ മുൻകരുതൽ നടപടികളാണ് ഗ്ലോബൽ വില്ലേജിൽ നടപ്പാക്കുന്നത്. സാമൂഹിക അകലം പാലിക്കലും ഫേസ് മാസ്കും നിർബന്ധമാണ്. പാർക്കിൽ പ്രവേശിക്കുന്നതിന് മുമ്പ് അതിഥികളുടെയും സ്റ്റാഫുകളുടെയും ശരീരോഷ്മാവ് പരിശോധിക്കുന്ന തെർമൽ കാമറകളും ഉണ്ട്. കാർനവൽ റൈഡുകളും ഗെയിമുകളും കുറഞ്ഞ ശേഷിയിൽ പ്രവർത്തിപ്പിക്കുകയും എല്ലാ ഉപയോഗത്തിനും ശേഷം ശുചിത്വം പാലിക്കുകയും ചെയ്യുന്നതായും ഡെസ്റ്റിനേഷൻ മാനേജ്മെൻറ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.