എയര്‍ ഇന്ത്യ കനിഞ്ഞു; വിക്രമന് നാടണഞ്ഞു
text_fieldsറാസല്‍ഖൈമ: വാഹനാപകടത്ത തുടര്‍ന്ന് മൂന്ന് മാസമായി റാക് സഖര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി വിക്രമന് രഘുനാഥന് നാട്ടിലെത്തി. 40 വര്‍ഷമായി യു.എ.ഇയിലുള്ള ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്ക് നാട്ടിലെത്തിക്കുന്നതിന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ട്രക്ച്ചര്‍ സൗകര്യം ലഭിക്കാഞ്ഞത് പ്രതിസന്ധിയിലാക്കിയിരുന്നു. 'ഗള്‍ഫ് മാധ്യമം' വാര്‍ത്തയെ തുടര്‍ന്ന് അധികൃതര്‍ സ്ട്രക്ച്ചര്‍ സൗകര്യം അനുവദിച്ചെങ്കിലും വിക്രമെൻറ ആരോഗ്യസ്ഥിതി വഷളായത് യാത്ര വീണ്ടും നീളുകയായിരുന്നു. ജീവരക്ഷാ ഉപകരണങ്ങളുടെയും ആതുര ശുശ്രൂഷകരുടെയും സഹായത്തോടെയാണ് ചൊവ്വാഴ്ച രാത്രി ദുബൈയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിൽ വിക്രമന് യാത്ര തിരിച്ചതെന്ന് എസ്.എന്‍.ഡി.പി യോഗം യു.എ.ഇ വൈസ് ചെയര്മാന് ശ്രീധരന് പ്രസാദ് പറഞ്ഞു. സഖര്‍ ആശുപത്രിയുടെ സഹകരണവും ഇന്ത്യന്‍ കോണ്‍സുലേറ്റിെൻറ പിന്തുണയും ലഭിച്ചിട്ടും എയര്‍ ഇന്ത്യയില്‍ നടപ്പാക്കിയ പരിഷ്കാരം മൂലം 45 ദിവസമാണ് വിക്രമെൻറ യാത്ര വൈകിയത്.
കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് യാത്ര മാറ്റാനായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ നിർദേശം. തലച്ചോറിലെ രക്തസ്രാവവും കാലിലെ രണ്ട് എല്ലുകളുടെ ഒടിവും വാരിയെല്ലുകളിലെ ക്ഷതവും കോഴിക്കോട്-തിരുവനന്തപുരം റോഡ് മാര്‍ഗം യാത്ര ആരോഗ്യനില വഷളാക്കുമെന്ന വിവരം ഉയര്‍ത്തി തിരുവനന്തപുരത്തേക്ക് സ്ട്രക്ച്ചര്‍ സൗകര്യത്തിന് എയര്‍ ഇന്ത്യയെ സമീപിക്കുകയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ നിരന്തര പരിശ്രമവും മാധ്യമവാര്‍ത്തയും വിജയം കാണുകയായിരുന്നുവെന്നും പ്രസാദ് തുടര്‍ന്നു. ഡോക്ടര്‍മാരും ജീവനക്കാരും പിതാവിന് നല്കിയ ശുശ്രൂഷക്കും നാട്ടിലത്തെിക്കാന്‍ പിന്തുണ നല്കിയ ഇന്ത്യന്‍ കോണ്‍സുലേറ്റിനും സാമൂഹിക പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും മകന് നിഖില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.