Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2021 8:29 AM IST Updated On
date_range 24 Sept 2021 12:01 PM ISTആരോഗ്യത്തിലേക്ക് നടക്കാം; മണ്‍പാത്രങ്ങളിലേക്ക് മടങ്ങാം
text_fieldsbookmark_border
പഴഞ്ചന്‍ രീതിയെന്ന് കരുതി നാം അടുക്കളയിലെ തട്ടിന്‍പുറങ്ങളില്‍ ഉപേക്ഷിച്ച കളിമണ്‍ പാത്രങ്ങളുടെ പിറകെയാണ് ഇപ്പോള്‍ എല്ലാവരും. മാറിയ ജീവിതശൈലി തീര്‍ക്കുന്ന പ്രതിസന്ധികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമൊപ്പം മാഹാമാരി വിതച്ച ആശങ്കകളും കൂടിയായതോടെ മണ്‍പാത്രങ്ങള്‍ക്കും കളിമണ്ണിൽ നിര്‍മിച്ച മറ്റു വീട്ടുപകരണങ്ങള്‍ക്കും ആവശ്യക്കാർ ഏറെയുണ്ട്. അതിനാൽ തന്നെ മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മണ്‍പാത്രങ്ങളുടെ പ്രത്യേക കൗണ്ടറുകളും വന്നുതുടങ്ങിയിട്ടുണ്ട്.
- ആരോഗ്യകരമായ ഭക്ഷണവും പാചകവും ഉറപ്പാക്കാൻ മൺപാത്രങ്ങളോളം മികവുള്ള മറ്റൊന്നുമില്ല
- പോഷകഗുണങ്ങള്‍ നഷ്ടപെടില്ലെന്ന് മാത്രമല്ല, കലര്‍പ്പില്ലാത്ത തനിസ്വാദും ഉറപ്പാണ്
- ചൂടും നനവും സംതുലിതമാക്കി ആഹാരസാധനങ്ങള്‍ കരിഞ്ഞുപോകാതെ പാചകം ചെയ്യാന്‍ സഹായിക്കുന്നു
- ആൽക്കലൈൻ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാൽ മൺപാത്രങ്ങൾക്ക് ആഹാര സാധനങ്ങളിലെ ആസിഡിനെ ന്യൂട്രലൈസ് ചെയ്യാനുള്ള കഴിവുണ്ട്
- മൺപാത്രങ്ങളിൽ പാചകം ചെയുന്ന ആഹാരത്തിൽ ഇരുമ്പ്, കാൽസ്യം, മെഗ്നീഷ്യം, സൾഫർ എന്നിവയുടെ അളവ് കൂടുതലായിരിക്കും
- മൺപാത്രങ്ങളിലെ പാചകത്തിന് എണ്ണയുടെ അളവ് വളരെയധികം കുറക്കാനാകും
- എല്ലാതരം പാചകങ്ങളും മണ്‍പാത്രങ്ങളില്‍ നടത്താമെന്നതാണ് ഏറ്റവും വലിയ സവിശേഷത
അരിക്കലം, ഉരുളിച്ചട്ടി, ഫ്രൈ പാന്‍, ബിരിയാണി പോട്ട്, തോരന്‍ പോട്ട് തുടങ്ങി മണ്‍കൂജ വരെ നീളുന്ന മണ്‍പാത്രങ്ങളുടെ വലിയൊരു നിര തന്നെയാണ് പാരമ്പര്യരീതിയിലുള്ള പാചകത്തിനായി ഓൽസെൻമാർക് വിപണയിലെത്തിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story