അജ്മാനില്‍ വെയര്‍ഹൗസിന് തീപിടിച്ചു
text_fieldsഅജ്മാന്: അജ്മാനിലെ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സഫീര്‍ മാളിന് പിറകു വശത്തെ കമ്പനിക്ക് തീ പിടിച്ചത്. ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ വിപണനം നടത്തുന്ന സ്ഥാപനത്തിന്റെ വെയര്‍ഹൗസ് ആണിത്.
തീപിടിത്ത വിവരം അറിഞ്ഞയുടനെ അജ്മാന് പൊലീസും സിവില്‍ ഡിഫന്‍സും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തെ തുടര്‍ന്ന് സമീപത്ത് വളരെ ഉയരത്തില്‍തന്നെ പുക ഉയര്‍ന്നിരുന്നു.
വിവരമറിഞ്ഞ് പ്രദേശത്തെത്തിയ അഗ്നിശമന വിഭാഗം സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു. നിരവധി ഫര്‍ണിച്ചര്‍ സ്ഥാപനങ്ങളും മലയാളികളുടേത് അടക്കമുള്ള നിരവധി സ്ഥാപനങ്ങളും സമീപത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.