ലൈസന്‍സ് ഇല്ലാത്ത ഇരുചക്ര വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ്
text_fieldsറാസല്‍ഖൈമ: ലൈസന്‍സ് ഇല്ലാതെ നിരത്തിലിറക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുക്കുമെന്ന് റാക് പൊലീസ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഒരുമാസം നീളുന്ന ബോധവത്കരണ പ്രചാരണത്തില്‍ ഇരുചക്രവാഹനങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കുമെന്ന് റാക് പൊലീസ് പട്രോളിങ് വകുപ്പ് ഡയറക്ടറും ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ട്രാഫിക് അവേര്‍നസ് ആൻഡ് കള്‍ചര്‍ ടീം തലവനുമായ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍സാം അല്‍നഖ്ബി പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ സര്‍വിസ് സെന്ററുകളില്‍ പരിശോധന നടത്തുകയും ലൈസന്‍സ് നേടുകയും ചെയ്യണം.
രജിസ്റ്റര്‍ ചെയ്യാത്ത മോട്ടോര്‍ ബൈക്കുകള്‍ക്കും റോഡ് നിയമങ്ങള്‍ പാലിക്കാത്ത ഇരുചക്രവാഹനങ്ങളുടെ നിരീക്ഷണത്തിനും പ്രത്യേകം ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അല്‍നഖ്ബി പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാല്‍ 050 9990299 നമ്പറില്‍ പൊതുജനങ്ങള്‍ക്കും അധികൃതരെ വിവരം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.