വസീം അക്രമിെൻറ വാച്ച് കണ്ടെത്തി നൽകി എമിറേറ്റ്സ്
text_fieldsദുബൈ: പാകിസ്താൻ ക്രിക്കറ്റ് ഇതിഹാസം വസീം അക്രമിെൻറ വാച്ച് വിമാനയാത്രക്കിടെ നഷ് ടമായത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. പരാതിപ്പെട്ടിട്ടും എമിറേറ്റ്സ് എ യർലെൻസ് അധികൃതർ ഗൗരവമായെടുത്തില്ലെന്ന് അക്രം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, അക്രമിെൻറ ബൗൺസറിന് തകർപ്പൻ ഷോട്ടിലൂടെ മറുപടി നൽകിയിരിക്കുകയാണ് എമിറേറ്റ്സ്. വാച്ചിെൻറ വിവരം റീട്വീറ്റിലൂടെ ചോദിച്ച എമിറേറ്റ്്സ് അധികൃതർ ദിവസങ്ങൾക്കുള്ളിൽ അത് വീണ്ടെടുത്ത് മെൽബണിലുള്ള അക്രമിെൻറ കൈയിലെത്തിച്ചു.
വാച്ച് പോയത് ഇത്ര വലിയ കാര്യമാണോയെന്നും പുതിയൊരെണ്ണം വാങ്ങിത്തരാമെന്നുമായിരുന്നു സോഷ്യൽ മീഡിയയുടെ പരിഹാസം. എന്നാൽ, ഇത് പാരമ്പര്യമായി കൈമാറിക്കിട്ടിയ വാച്ചാണെന്ന് അക്രം ട്വീറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കറാച്ചിയിൽനിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയാണ് വാച്ച് നഷ്ടമായത്. വിമാനത്തിെൻറ വിവരങ്ങളും സീറ്റ് നമ്പറും അടക്കമായിരുന്നു അക്രമിെൻറ ട്വീറ്റ്. എമിറേറ്റ്സിെൻറ ദുബൈയിലെ പല കസ്റ്റമർ സർവിസ് പോയൻറുകളിലും ബന്ധപ്പെെട്ടങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അക്രം ട്വീറ്റ് ചെയ്തിരുന്നു. വാച്ചിെൻറ കൂടുതൽ വിവരങ്ങൾ നൽകാനാവശ്യെപ്പട്ട് എമിറേറ്റ്സ് അധികൃതർ റി ട്വീറ്റും ചെയ്തു. ഇതിന് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാച്ച് കണ്ടെത്തിയത്. ആസ്ട്രേലിയയിലെ മെൽബണിലായിരുന്ന വസീമിന് സർപ്രൈസ് ആയാണ് വാച്ച് എത്തിച്ചു നൽകിയത്. എമിറേറ്റ്സിന് നന്ദി രേഖപ്പെടുത്തുന്നതായും ഞാൻ നിങ്ങളുടെ ആജീവനാന്ത കസ്റ്റമറാണെന്നും അക്രം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.