മാലിന്യനിർമാർജനം : ബോധവത്കരണവുമായി അൽെഎൻ മൃഗശാല
text_fieldsഅൽഐൻ: മാലിന്യനിർമാർജനത്തിെൻറ പുതിയ മാതൃക തീർത്ത് അൽഐൻ മൃഗശാല. ഇതിെൻറ ഭാഗമായി കഴിഞ്ഞവർഷം അവസാന പാദത്തിൽ നടന്ന ബോധവത്കരണ കാമ്പയിൻ 93 ശതമാനവും ഫലപ്രാപ്തിയിലെത്തി.
പുനരുപയോഗം (Reuse), പുനഃചംക്രമണം (Recycle), മാലിന്യം കുറക്കൽ ((Reduce) എന്നീ പദങ്ങളിലൂന്നി 'ത്രി ആർ (3 R)' എന്ന ആശയം മുൻനിർത്തിയാണ് മൃഗശാലയിലെ മാലിന്യനിർമാർജനം നടത്തുന്നത്.
സന്ദർശകരെയും ജോലിക്കാരെയും കരാറുകാരെയും ഉൾപ്പെടുത്തിയായിരുന്നു ബോധവത്കരണം. വിവിധ വിഭാഗം ജനങ്ങളിലാണ് കാമ്പയിൻ നടത്തിയതെന്നും മാലിന്യനിർമാർജനത്തെക്കുറിച്ച് ഇവർക്ക് 28 ശതമാനം അവബോധം വർധിച്ചതായും മൃഗശാലയിലെ പരിസ്ഥിതി, ആരോഗ്യസുരക്ഷ വിഭാഗം ഡയറക്ടർ അംന മാനിയ അൽ ഒതൈബ പറഞ്ഞു. ഒരു മാസത്തോളം നീണ്ടുനിന്ന കാമ്പയിനിൽ 331 പേർ പങ്കാളികളായി. നമുക്കും ഭാവിതലമുറക്കും ആവശ്യമായ പ്രകൃതിവിഭവങ്ങൾ പാഴാക്കരുതന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ദൈവം നമുക്കു നൽകിയ പരിസ്ഥിതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കണമെന്ന് സീനിയർ പരിസ്ഥിതി ഓഫിസർ മറിയം ഹമദ് അൽ റാഷ്ദി പറഞ്ഞു.
കാമ്പയിന് മുന്നോടിയായി വോട്ടെടുപ്പ് നടത്തിയിരുന്നു. പങ്കെടുത്തവരിൽ 65 ശതമാനം മാലിന്യനിർമാർജനത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു.
കാമ്പയിനുശേഷം നടത്തിയ വോട്ടെടുപ്പിൽ ഇത് 93 ശതമാനമായി ഉയർന്നു. സന്ദർശകർ, ജീവനക്കാർ, മാലിന്യസംസ്കരണത്തിനായി പ്രവർത്തിക്കുന്നവർ എന്നിവരെ മൂന്നു വിഭാഗമായി തിരിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.
മാലിന്യം പരമാവധി കുറക്കുക, ഒറ്റത്തവണ ഉപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പുനരുപയോഗിക്കാവുന്നവ ഉപയോഗിക്കുക എന്നതിനാണ് ബോധവത്കരണത്തിൽ ഊന്നൽ നൽകിയത്.
ഗ്ലാസ്, പേപ്പർ, പ്ലാസ്റ്റിക്, അലുമിനിയം എന്നിവ ഉപയോഗിച്ച് നിർമിച്ച വസ്തുക്കൾ വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതിൽ ഇത്തരം വസ്തുക്കളെ പ്രോത്സാഹിപ്പിക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.