പതിനായിരം വിദ്യാർഥികൾക്ക് മാലിന്യ സംസ്കരണ പരിശീലനം
text_fieldsദുബൈ: സുസ്ഥിര മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് ദുബൈ നഗരസഭ കഴിഞ്ഞ അധ്യയന വർഷം സംഘടിപ്പിച്ച ബോധവത്കരണ പരിപാടി പതിനായിരത്തോളം വിദ്യാർഥികൾക്ക് ഗുണകരമായി. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച സുസ്ഥിര നഗരങ്ങളുടെ മുൻനിരയിലെത്തിക്കാനുള്ള യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിെൻറ ദർശനങ്ങൾക്കനുസൃതമായി രൂപം നൽകിയതാണ് ബോധവത്കരണ പരിപാടി. പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നിവ ഉൾപ്പെടെ സർക്കാർ^സ്വകാര്യ സ്കൂളുകളിലായി 43 പരിപാടികളാണ് നഗരസഭ ഒരുക്കിയതെന്ന് മാലിന്യ സംസ്കരണ വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് സിഫാഇ വ്യക്തമാക്കി.
പുനരുപയോഗം, തരംതിരിക്കൽ, മാലിന്യം കുറക്കൽ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പരിശീലനങ്ങൾക്കു പുറമെ മാലിന്യം കുറക്കലും ഉറവിടത്തിൽ തന്നെ വേർതിരിക്കലും പ്രോത്സാഹിപ്പിക്കുന്നതിന് മത്സരങ്ങളും നടത്തി. എമിറേറ്റിലെ ശുചിത്വ നിയമങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൃത്യമായ ചിത്രം നൽകാനും ഇതു ഗുണകരമായി. പൊതുജനങ്ങൾക്ക് പങ്കുചേരാൻ കഴിയുന്ന ഒേട്ടറെ സാമൂഹിക സന്നദ്ധ പരിപാടികളും വകുപ്പിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുന്നു.
ശുചീകരണ തൊഴിലാളിക്കൊപ്പം ഒരു മണിക്കൂർ എന്ന പരിപാടിയായിരുന്നു കൂട്ടത്തിൽ ഏറെ ശ്രദ്ധേയം. 700 ലേറെ വിദ്യാർഥികൾ പെങ്കടുത്ത പരിപാടി പൊതു ശുചീകരണത്തിെൻറ പ്രധാന്യം വ്യക്തമാക്കാനും ശുചീകരണ തൊഴിലാളി നഗരജീവിതം സുഗമവും സുന്ദരവുമാക്കുന്നതിൽ വഹിക്കുന്ന പങ്ക് ബോധ്യപ്പെടുന്നതിനും ഏറെ സഹായകമായിരുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള നിശ്ചയദാർഢ്യവിഭാഗത്തിലെ വിദ്യാർഥികളെയും ബോധവത്കരണ പരിപാടികളിൽ പങ്കുചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.