ലോകത്തിലെ ഏറ്റവും വലിയ ഫെറി വീലിന് മുകളിലിരുന്ന് ചായകുടിച്ച് ദുബൈ കിരീടാവകാശി; വീഡിയോ വൈറൽ
text_fieldsദുബൈ: ഉയരും കൂടുന്തോറും ചായയുടെ രുചിയും കൂടും എന്ന് പണ്ട് മോഹൻലാൽ ഒരു പരസ്യത്തിൽ പറയുന്നുണ്ട്. എന്നാൽ, ആരും കയറാൻ ഭയക്കുന്ന 'ഐൻ ദുബൈ'യുടെ കാബിെൻറ മുകളിലിരുന്ന് ചായ കുടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ദുബൈ ജുമൈറ ബീച്ചിലെ ബ്ലൂ വാട്ടൽ ദ്വീപിൽ സ്ഥാപിച്ച 250 മീറ്റർ ഉയരുമുള്ള 'ഐൻ ദുൈബ'യുടെ ഉദ്ഘാടന ദിവസമാണ് ശൈഖ് ഹംദാെൻറ സാഹസീക പ്രകടനം ഒരിക്കൽ കൂടി ലോകം ദർശിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫെറി വീലാണിത്. ഹംദാെൻറ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ മിനിറ്റുകൾക്കകം വൈറലായി.
#aindubai 🎡 #Dubai pic.twitter.com/gslt7CHGHB
— Hamdan bin Mohammed (@HamdanMohammed) October 21, 2021
ഐൻ ദുബൈക്ക് 48 ഹൈടെക് കാബിനുകൾ ഉണ്ട്. ഒരേസമയം 1750 പേർക്ക് കയറാം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ വീലാണിത്. ദുബൈയുടെ കണ്ണ് എന്നർത്ഥം വരുന്ന 'ഐൻ ദുബൈ'യിൽ പ്രവേശന നിരക്ക് 130 ദിർഹം മുതലാണ്. വളയത്തിെൻറ ഓരോ കാലിനും 126മീറ്റർ നീളമുണ്ട്.
ഇതിൽ സ്ഥാപിച്ച ഓരോ ഗ്ലാസിൽ നിർമിച്ച കാബിനുകൾ 820 അടി വരെ ഉയരുകയും ദുബൈയുടെ 360 ഡിഗ്രി പനോരമ കാഴ്ചക്ക് അവസരമൊരുക്കുകയും ചെയ്യും. എട്ടു റിമ്മുകളാണ് ഐൻ ദുബൈയുടെ ചക്രത്തിലുള്ളത്. ഉയരങ്ങളിൽ റെക്കോഡ് തീർക്കുന്ന ദുബൈയുടെ ഉയരങ്ങളുടെ പട്ടികയിലെ മറ്റൊരു പൊൻതൂവലാണ് ഐൻ ദുബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.