വാട്ടർ ഫിൽറ്ററുകൾ തിരഞ്ഞെടുക്കുമ്പോൾ
text_fieldsജലത്തിെൻറ ഉപയുക്തതയും ജലസ്രോതസ്സിെൻറ ഗുണനിലവാരവുമനുസരിച്ചാണു വാട്ടർ ഫിൽറ്റർ തെരഞ്ഞെടുക്കേണ്ടത്. കുടിക്കാനും ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ജലം കുളിക്കാനും വൃത്തിയാക്കാനും ഉപയോഗിക്കേണ്ടതില്ല. കാർഷികാവശ്യത്തിനുള്ള ജലത്തിെൻറ ഗുണമേന്മയും വ്യത്യസ്തമാണ്.
ഗൾഫ് നാടുകളിലെ ജലസ്രോതസ്സ് വലിയ ഡിസാലിനേഷൻ (desalination) വാട്ടർട്രീറ്റ്മെൻറ് പ്ലാൻറിൽ നിന്നു വീടുകളിലേക്കും മറ്റും പൈപ്പ് ലൈൻ വഴിയെത്തുന്ന (മുനിസിപ്പാലിറ്റി, കോർപറേഷൻ ശുദ്ധജലവിതരണം) വെള്ളമാണ്. ഇത് ശുദ്ധീകരണ പ്രക്രിയ നടത്തിയതും ക്ലോറിനേറ്റ് ചെയ്തു ശുദ്ധീകരിച്ചതുമായിരിക്കും.
മൂന്ന് നിര ഫിൽട്രേഷനുള്ള പ്യൂരിഫയർ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്നും വരുന്ന വെള്ളം മുഴുവൻ ഖരമാലിന്യങ്ങളെയും ക്ലോറിൻ അംശത്തെയും ശുദ്ധീകരിക്കും. നേരിയ തോതിൽ ധാതുലവണങ്ങൾ അടങ്ങിയിരിക്കുന്നത് വെള്ളത്തിെൻറ കാഠിന്യം വർധിപ്പിക്കുമെന്നതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന് റിവേഴ്സ് ഒാസ്മോണിസ് ഉള്ള ഫിൽറ്റർ വേണ്ടിവരും. ജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് യുവിഫിൽറ്റർ ശുദ്ധീകരണ രീതിയാണ് ഉപയോഗിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.