ഔഷധമൂല്യമുള്ള വാട്ടർ ജാസ്മിൻ
text_fieldsവാട്ടർ ജാസ്മിൻ എന്ന പേര് കേട്ടാൽ തോന്നും വെള്ളത്തിൽ വളരുന്ന ജാസ്മിൻ ആണെന്ന്. പക്ഷേ ഇത് വെള്ളത്തിൽ വളരുന്നതല്ല. ഈ ചെടിയുടെ പൂവും മൊട്ടൂം ചെമ്പരത്തിയെ പോലെ തൂങ്ങിയാണ് കിടക്കുന്നത്. ഇതിന്റെ മൊട്ടിനാണ് പൂവിനെക്കാൾ കാണാൻ ഭംഗി. വെള്ളം തുള്ളി തുള്ളിയായി വീഴുന്നത് പോലെയാണ് മൊട്ടുകൾ നിൽക്കുന്നത്. ഇത് കൊണ്ടാണ് ഇതിനെ വാട്ടർ ജാസ്മിൻ എന്നു വിളിക്കുന്നത്. ഇത് നീർമണി മുല്ല എന്നും അറിയപ്പെടും. ചെറിയ പൂക്കൾ ആണിതിന്. വർഷം മുഴുവൻ പൂക്കൾ തരുന്ന ചെടിയാണിത്. തൂ വെള്ള നിറത്തിലുള്ള പൂക്കൾ കാണാൻ പ്രത്യേക ഭംഗിയാണ്.
യഥാർത്ഥ ജാസ്മിനെ പോലെ മണമുവുണ്ട്. കുറ്റിച്ചെടിയാണിത്. ബോൺസായ് ആയിട്ട് വളർത്തിയെടുക്കുന്ന ഇതിനെ ചെട്ടിയിലും തറയിലും വളർത്താം. നന്നായി സൂര്യപ്രകാശം ഉള്ളിടം നോക്കി വേണം വെക്കാൻ. സൂര്യ പ്രകാശം കിട്ടിയാലേ പൂക്കൾ ഉണ്ടാവൂ. ഗാർഡൻ സോയിൽ, കൊക്കോപീറ്റ്, ചാണകപൊടി, എല്ലുപൊടി എന്നിവ യോജിപ്പിച്ച് മണ്ണ് തയ്യാറാക്കാം. ചെടിയിൽ ഒരു ബീൻസ് പോലുള്ള കായ്കൾ ഉണ്ടാകും. ഇതിന്റെ സ്റ്റെം കട്ട് ചെയ്ത് പ്രോപഗേറ്റ് ചെയ്യാം. നോർത്ത് ഇന്ത്യയിൽ ഇതൊരു ഹോളി പ്ലാന്റ് ആണ്. അമ്പലങ്ങളിലും എല്ലാ വീടുകളിലും ഈ ചെടി വളർത്തുന്നുണ്ട്. ഇതിന് ഔഷധമൂല്യവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.