മനസ്സിൽ ആശങ്കയുടെ തിരയിളക്കം: പ്രതിഷേധമറിയിച്ച് ഗൾഫിലെ ലക്ഷദ്വീപുകാർ
text_fieldsദുബൈ: ഗൾഫിലെ ലക്ഷദ്വീപുകാർ രണ്ടു ദിവസമായി ടെലിവിഷൻ ചാനലുകൾക്കു മുന്നിലാണ്. നാടിെൻറ സന്തോഷം തല്ലിക്കെടുത്തിയ കേന്ദ്രസർക്കാർ നിലപാടുകളിൽ ലക്ഷദ്വീപിെൻറ ഭാവിയെന്താകുമെന്ന് നെഞ്ചിടിപ്പോടെ കാതോർക്കുകയാണ്. ലോക്ഡൗണായതിനാൽ പുറത്തു സംഭവിക്കുന്നത് ലക്ഷദ്വീപുകാർക്കുപോലും കൃത്യമായി അറിയാൻ കഴിയുന്നില്ല. ഉറ്റവരിൽനിന്ന് ഫോൺവഴി ലഭിക്കുന്ന വിവരങ്ങളേക്കാളേെറ ചാനലുകളിലും പത്രങ്ങളിലും വരുന്ന വാർത്തകളാണ് ഗൾഫിലെ ലക്ഷദ്വീപ് പ്രവാസികൾക്ക് ആശ്രയം.
25ഓളം ലക്ഷദ്വീപുകാരാണ് യു.എ.ഇയിലുള്ളത്. സമാധാനത്തിൽനിന്ന് ആശങ്കയുടെ കരിനിഴലിലേക്ക് നാടിനെ തള്ളിവിട്ടവർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നാണ് ഇവരുടെ ആവശ്യം. ലക്ഷദ്വീപിനായി ശബ്ദമുയർത്തുന്ന കേരളത്തിനോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.ജനിച്ചുവളർന്ന മണ്ണിൽനിന്ന് ആട്ടിയോടിക്കാനുള്ള ശ്രമത്തിൽ തങ്ങൾ ആശങ്കാകുലരാണെന്ന് ദുബൈ മുത്തീനയിൽ താമസിക്കുന്ന റംല ബീഗം പറയുന്നു.
ലക്ഷദ്വീപ് ബി.ജെ.പി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമിെൻറ സഹോദരിയായ റംല ആന്ത്രോത്ത് ദ്വീപുകാരിയാണ്. 38 വർഷമായി ദുബൈയിലുണ്ട്. വാജ്പേയി സർക്കാറിെൻറ കാലം മുതൽ ബി.ജെ.പി നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റർമാർ അവിടെ വരാറുണ്ടെന്നും എന്നാൽ, ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നും റംല പറയുന്നു. എല്ലാവരും രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധിക്കാനിറങ്ങുന്നുണ്ട്. സഹോദരൻ കാസിം ബി.ജെ.പി പ്രതിനിധിയാണെങ്കിലും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. സ്ത്രീകൾക്കുപോലും ഏത് പാതിരാത്രിയും ഇറങ്ങിനടക്കാവുന്ന സ്ഥലമാണത്. വീടിന് ലോക്കുപോലും ആവശ്യമില്ല. അത്രക്ക് സുരക്ഷിതമാണ് ഞങ്ങളുടെ നാട്. ഇവിടെ എന്തിനാണ് ഗുണ്ട ആക്ട് നടപ്പാക്കുന്നത്. തറവാടും ബന്ധുക്കളുമെല്ലാം അവിടെയാണ്. എല്ലാവരും വിഷമത്തിലാണെന്നും റംല പറഞ്ഞു.
നാട്ടിലെ അവസ്ഥ വാർത്തകളിലൂടെ അറിയുന്നുണ്ടെന്നും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിന് തുല്യമാണിതെന്നും റംലയുടെ ഭർത്താവ് കുഞ്ഞിസീതി പറഞ്ഞു. ജനങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമാണ് നടപടികൾ. കേരളത്തിലുള്ളവരോട് കടപ്പാടുണ്ട്. അവരാണ് വിഷയം ലോകത്തിന് മുന്നിലെത്തിക്കാൻ സഹായിച്ചതെന്നും കുഞ്ഞിസീതി പറയുന്നു.
മുമ്പുണ്ടായിരുന്ന രണ്ട് അഡ്മിനിസ്ട്രേറ്റർമാരും ദ്വീപിെൻറ ഹൃദയമിടിപ്പറിഞ്ഞ സ്നേഹമുള്ളവരായിരുന്നുവെന്ന് ദുബൈ ഡൽഹി പ്രൈവറ്റ് സ്കൂൾ അധ്യാപകൻ റിയാസത് ഖാൻ പറഞ്ഞു. ഓരോ അവധിക്കാലത്തും നാട്ടിൽ പോകാറുണ്ട്. ഇനി എങ്ങനെയായിരിക്കും അവസ്ഥ എന്നതിൽ ആശങ്കയുണ്ട്.
കേന്ദ്രം ഭരിക്കുന്നവരുടെ കൂടെ സഹകരിച്ച് നിൽക്കുന്നതാണ് ലക്ഷദ്വീപുകാരുടെ പതിവ്. കേന്ദ്രവും ലക്ഷദ്വീപുമായി സഹകരിച്ചിരുന്നു.എന്നാൽ, പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതോടെ കഥ മാറി. ലോക്ഡൗണായതിനാൽ പ്രതിഷേധിക്കാൻ പോലും കഴിയുന്നില്ല ജനങ്ങൾക്ക്. കേരളമാണ് ഞങ്ങളുടെ പ്രതിഷേധം ഏറ്റെടുത്തത്.
അതറിയാവുന്നതിനാൽ ലക്ഷദ്വീപും കേരളവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാനുള്ള ശ്രമത്തിലാണ്. അമൂലിെൻറ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചാലും ഹോസ്പിറ്റലിലും സ്കൂളുകളിലും നിർബന്ധമാക്കാൻ സാധ്യതയുണ്ട്. ഡിസംബർ വരെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ ഇപ്പോൾ 62 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഞങ്ങൾക്ക് നാട്ടിൽ പോകണമെങ്കിൽ കേരളത്തിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിയണമായിരുന്നു. ലക്ഷദ്വീപിലെത്തിയാലും 14 ദിവസം ക്വാറൻറീൻ വേണമായിരുന്നു. പ്രഫുൽ പട്ടേൽ വന്നതോടെ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കി. 24 പേർ ഇതിനകം മരിച്ചുകഴിഞ്ഞു.
ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണം പരിമിതമാണ്. അടിയന്തര സാഹചര്യമുണ്ടായാൽ എന്ത് ചെയ്യും. ഇവിടെയിരിക്കുന്ന ഞങ്ങൾക്കും ആശങ്കയുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അധ്യാപകരെ ഒഴിവാക്കി. ടൂറിസം കേന്ദ്രമാക്കാനെന്നു പറഞ്ഞ് മദ്യം വിളമ്പുന്നു. ബീഫ് നിരോധനം അംഗീകരിക്കാൻ കഴിയില്ല.
ഹൈവേ കൊണ്ടുവരാൻ എന്നേപരിൽ വീടുകളും സ്ഥാപനങ്ങളും ഒഴിപ്പിക്കാനുള്ള ബില്ലുകളാണ് പാസാക്കാൻ പോകുന്നത്. ലക്ഷദ്വീപിൽനിന്ന് ആയുധവുമായി കപ്പൽ പിടിച്ചെടുത്തു എന്നാണ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്. ദ്വീപിെൻറ ഭൂമിശാസ്ത്രം അറിയാത്തവരാണ് ഈ കഥയിറക്കുന്നത്. മിനിക്കോയ് ദ്വീപിൽനിന്ന് 400 നോട്ടിക്കൽ മൈൽ അകലെനിന്നാണ് കപ്പൽ പിടിച്ചത്. വിദേശ കപ്പലുകൾ സഞ്ചരിക്കുന്ന ചാനലാണിത്. ശ്രീലങ്കക്കാരാണ് പിടിയിലായത്. ലക്ഷദ്വീപുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലത്തു നടന്ന സംഭവത്തെ ഞങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു.
ലക്ഷദ്വീപുകാർക്ക് കരാർ കിട്ടാതിരിക്കാൻ ക്വട്ടേഷൻ വൻ തുകയാക്കി. ഇതിനായി കുറെ ക്വട്ടേഷനുകൾ ഒരുമിച്ചാക്കുകയാണ് ചെയ്തത്.ഇത്രയേറെ പണം മുടക്കി കരാറെടുക്കാൻ കഴിയുന്നവർ അവിടെയില്ല. കുടുംബാംഗങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ട്. ഇൻറർനെറ്റ് വിച്ഛേദിക്കുമെെന്നാക്കെ കേൾക്കുന്നു. 'ജൻമനാടിെൻറ സുരക്ഷക്കായി പ്രാർഥിക്കുന്നുവെന്നും റിയാസത് പറഞ്ഞു'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.