വയനാട് പീസ് വില്ലേജ് പ്രവാസി കൂട്ടായ്മ
text_fieldsഅബൂദബി: ഉറ്റവരും ഉടയവരും നഷ്ടപ്പെടുന്നവര്‍ക്ക് ജീവിതം മനോഹരമായി തിരിച്ചുപിടിക്കാനുള്ള ഇടം മാത്രമല്ല, പുതിയ തലമുറക്ക് കരുണയുടെയും കരുതലിന്റെയും ജീവിതശീലങ്ങള്‍ അഭ്യസിക്കാനുള്ള പാഠശാല കൂടിയാണ് വയനാട് പീസ് വില്ലേജെന്ന് സെക്രട്ടറി സദ്റുദ്ദീന്‍ വാഴക്കാട്. പീസ് വില്ലേജ് അബൂദബി ചാപ്റ്റര്‍ പ്രവാസി സുഹൃത്തുക്കള്‍ക്കായി സംഘടിപ്പിച്ച കൂട്ടായ്മയില്‍ പീസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഭാവി കര്‍മപരിപാടികളും അദ്ദേഹം പങ്കുവെച്ചു.
അബൂദബി ചാപ്റ്റര്‍ പ്രസിഡന്റ് വി.പി.കെ. അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. കവി റഫീഖ് തിരുവള്ളൂര്‍, സഫറുല്ല പാലപ്പെട്ടി (കെ.എസ്.സി- അബൂദബി), ഹിദായത്തുല്ല(ഐ.ഐ.സി അബൂദബി), ശുക്കൂറലി കല്ലുങ്ങല്‍(കെ.എം.സി.സി), അബ്ദുറഹ്മാന് വടക്കാങ്ങര(ഐ.സി.സി), കെ.എച്ച്. താഹിര്‍(എം.എസ്.എസ്), പീസ് വില്ലേജ് ട്രഷറര്‍ ഹാരിസ് നീലിയില്‍, ദുബൈ ചാപ്റ്റര്‍ സെക്രട്ടറി അശ്റഫ് അബ്ദുല്ല, ശഫീഖ് ബാലിയില്‍, നൗഷാദ് പൈങ്ങോട്ടായി, ശഫീഖ് പെരിങ്ങത്തൂര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.