യു.എ.ഇ: ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത
text_fieldsദുബൈ: ഇടവേളക്കുശേഷം വീണ്ടും രാജ്യത്ത് മഴയെത്തുന്നു. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് രാജ്യത്ത് മഴക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. വടക്ക്, കിഴക്ക് തീരപ്രദേശങ്ങളിലാണ് കനത്ത മഴക്ക് സാധ്യതയുള്ളത്. അതോടൊപ്പം ചെറുതും വലുതുമായ കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തെ മിക്ക ഭാഗങ്ങളിലും തണുത്തതും മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും പ്രക്ഷുബ്ധമായ അന്തരീക്ഷം പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
മൂന്നു പതിറ്റാണ്ട് മുമ്പ് യു.എ.ഇയിൽ ലഭിച്ച മഴക്ക് തുല്യമാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ മഴയെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. പെട്ടെന്നുള്ള മഴ കനത്തതോടെ രാജ്യത്ത് പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. ഫെബ്രുവരി 11 മുതൽ 15 വരെ യു.എ.ഇ 27 ക്ലൗഡ് സീഡിങ് ഓപറേഷനുകൾ നടത്തിയതും രാജ്യത്തെ മഴ വർധിക്കാൻ സഹായിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.