കാലാവസ്ഥ ഉച്ചകോടി ലോഗോ പ്രകാശനം ചെയ്തു
text_fieldsഅബൂദബി: യു.എ.ഇ ആതിഥ്യമരുളുന്ന അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉച്ചകോടി(കോപ് 28)യുടെ ലോഗോ പ്രകാശനം വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ നിർവഹിച്ചു. അബൂദബി സസ്റ്റൈനബിലിറ്റി വാരത്തോടനുബന്ധിച്ച ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്.
‘ഒരു ലോകം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ലോഗോ വികസിപ്പിച്ചത്. ഗോളാകൃതിയിൽ പച്ച നിറത്തിലുള്ള ലോഗോയിൽ മനുഷ്യർ, പുനരുപയോഗ-ഊർജ സാങ്കേതികവിദ്യകൾ, വന്യജീവികൾ, പ്രകൃതി എന്നിവയെ പ്രതിനിധാനംചെയ്യുന്ന വിവിധ ഐക്കണുകൾ നൽകിയിട്ടുണ്ട്. മനുഷ്യരാശിക്ക് ലഭ്യമായ പ്രകൃതിദത്തവും സാങ്കേതികവുമായ വിഭവങ്ങളെയാണ് ചിത്രങ്ങൾ പ്രതിനിധാനംചെയ്യുന്നത്. ലോകമെമ്പാടും സമഗ്ര സുസ്ഥിര വികസനം രൂപപ്പെടുത്തുന്നതിന് എല്ലാ മേഖലകളിലും നവീകരണം ആവശ്യമാണെന്ന കാഴ്ചപ്പാടാണ് ഇതിലൂടെ പങ്കുവെക്കപ്പെടുന്നത്. നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബൈ എക്സ്പോ സിറ്റിയിലാണ് കോപ്28 നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.