Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികളുടെ...

പ്രവാസികളുടെ മക്കൾക്ക്​ മെഡിക്കൽ പ്രവേശനം;​ വഴികാണിക്കാൻ വെബിനാർ ഇന്ന്​

text_fields
bookmark_border
പ്രവാസികളുടെ മക്കൾക്ക്​ മെഡിക്കൽ പ്രവേശനം;​ വഴികാണിക്കാൻ വെബിനാർ ഇന്ന്​
cancel

ദുബൈ: എം.ബി.ബി.എസ്​, ബി.ഡി.എസ്​ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർഥികൾക്കും പ്രവാസി രക്ഷിതാക്കൾക്കുമായി​ ഗൾഫ്​ മാധ്യമത്തി​െൻറ ആതിഥേയത്വത്തിൽ ലിങ്ക്​ ഇന്ത്യ സംഘടിപ്പിക്കുന്ന വെബിനാർ ശനിയാഴ്​ച നടക്കും.യു.എ.ഇയിലും ഒമാനിലും വൈകീട്ട്​ 4.30നും സൗദി, ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​ എന്നിവിടങ്ങളിൽ 3.30നും ഇന്ത്യയിൽ ആറുമണിക്കും വെബിനാർ വീക്ഷിക്കാം. madhyamam.com/eduwebinar ലിങ്ക്​ വഴി സൗജന്യമായി രജിസ്​റ്റർ ചെയ്​ത്​ വെബിനാറിൽ പങ്കാളിയാവാം. നീറ്റ്​ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കും ഭാവിയിൽ മെഡിക്കൽ മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ്​ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്​.

പ്രധാനമായും പ്രവാസി രക്ഷിതാക്കൾക്കാണ്​ വെബിനാർ ഏറെ ഗുണം ചെയ്യുക. എൻ.ആർ.ഐ േക്വാട്ടയുടെ സാധ്യതകളെ കുറിച്ചും സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും വെബിനാറിൽ വിശദമാക്കും. പ്രവാസി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്കകൾ പങ്കുവെക്കാനും സംശയദൂരീകരണത്തിനും അവസരമുണ്ടാകും. സീറ്റ്​ തട്ടിപ്പി​െൻറ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള നിർദേശങ്ങളും പങ്കുവെക്കും. നീറ്റ്​ പരീക്ഷ ഫലം വന്ന ശേഷം വിദ്യാർഥികളുടെ മുന്നിലെ സാധ്യതകൾ, ലഭിച്ച സ്കോറും ബഡ്​ജറ്റും അനുസരിച്ച്​ എവിടെയൊക്കെ പ്രവേശനം ലഭിക്കും, മാർക്കും റാങ്കും തമ്മിലുള്ള വ്യത്യാസം, ഓൾ ഇന്ത്യ േക്വാട്ട പ്രവേശനം, വിവിധ സംസ്​ഥാനങ്ങളിലെ മെഡിക്കൽ പ്രവേശന സാധ്യതകൾ, യോഗ്യത മാനദണ്ഡങ്ങളും സംവരണവും തുടങ്ങിയ വിഷയങ്ങൾ വെബിനാറിൽ ചർച്ച ​ചെയ്യും.

എൻ.ആർ.ഐകൾക്കായി വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്​. മെറിറ്റിൽ ഇടം ലഭിക്കാത്ത വിദ്യാർഥികൾക്ക്​ എൻ.ആർ.ഐ േക്വാട്ടകൾ വഴി പ്രവേശനം നേടാൻ കഴിയും. എന്നാൽ, പല രക്ഷിതാക്കൾക്കും ഇതി​െൻറ വഴികൾ അറിയാത്തതാണ്​ തടസ്സമാകുന്നത്​. ഇത്​ മക്കളുടെ ഭാവിയെതന്നെ ബാധിക്കുന്നു.

ഇത്തരം നഷ്​ടങ്ങളിൽനിന്ന്​ ഭാവിതലമുറയെ സ​ംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ വെബിനാർ. വിദഗ്​ധ പരിശീലകനായ കരിയർ ലിങ്ക്​സ്​ അക്കാദമി സി.ഇ.ഒ അജയ്​ പത്മനാഭനാണ്​​ വെബിനാറിന്​ നേതൃത്വം നൽകുന്നത്​. linkindiagcc@gmail.com എന്ന ഇ–മെയിൽ വിലാസത്തിലും +971 588135882 എന്ന വാട്​സ്​ആപ്​ നമ്പറിലും രജിസ്​ട്രേഷന്​ സൗകര്യമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenexpatriatesWebinarmadhyamam webinarmedical accesseduwebinar
Next Story