സ്വാഗത സംഘം രൂപവത്കരിച്ചു
text_fieldsഅബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒക്ടോബര്‍ എട്ടിന് അബൂദബിയില്‍ സംഘടിപ്പിക്കുന്ന സൗത്ത് സോണ്‍ എസ്.കെ.എസ്.എസ്.എഫ് നൂറുന്‍ അലാ നൂര്‍ മീലാദ് കോണ്‍ഫറന്‍സിന്റെയും മജ്ലിസുന്നൂര് വാര്‍ഷികത്തിന്റെയും പ്രവര്‍ത്തനത്തിന് 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ മീലാദ് കോണ്‍ഫറന്‍സിന്റെ രണ്ടാംഘട്ട പ്രചരണ കാമ്പയിനും തുടക്കം കുറിച്ചു. മജ്ലിസുന്നൂര് വാര്‍ഷികവും മൗലിദ്-ബുര്‍ദ മജ്ലിസും മീലാദ് സമ്മേളനവും പാണക്കാട് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിസ് സിറാജുദ്ദീന് ഖാസിമി പത്തനാപുരം മീലാദ് പ്രഭാഷണവും അബ്ദുല്‍ റഹ്മാന് തങ്ങള്‍ പ്രഭാഷണവും നടത്തും.
സൗഹൃദ കൂട്ടായ്മകളും മറ്റും സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കണമെന്നും ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് എല്ലാ കാലത്തും സന്നദ്ധരാവണമെന്നും അബ്ദുല്‍ റഹ്മാന് തങ്ങള്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്മാന് ഇസ്ഹാഖ് നദ്വി കോട്ടയം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷാജഹാന് ഓച്ചിറ, രക്ഷാധികാരി അബ്ദുല്‍ അസീസ് മൗലവി, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഹാഫിസ് സമീര്‍ അന്‍വരി, എസ്.കെ.എസ്.എസ്.എഫ് അബൂദബി സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി ഹഫീല് ചേലാട്, തിരുവനന്തപുരം ജില്ല പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍, രക്ഷാധികാരി റഫീഖ് തങ്ങള്‍, സ്വാഗതസംഘം ട്രഷറര്‍ ജാബിര്‍ നൂഹ് ആലുവ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.