കമോൺ കേരളയെ വരവേറ്റ് അൽഐൻ ബിസിനസ് മീറ്റ്
text_fieldsഅൽഐൻ: ഒരാഴ്ചക്കപ്പുറം ഷാർജ ആതിഥ്യമരുളുന്ന 'ഗൾഫ് മാധ്യമം കമോൺ കേരള' മഹാമേള യെ വരവേറ്റ് അൽഐനിലെ ബിസിനസ് സമൂഹം. അൽഐനിൽ നടന്ന സംരംഭകരുടെ സംഗമത്തിൽ ബിസിനസ് രംഗത്തെ പുതുചലനങ്ങൾ ചർച്ചയായി. സംരംഭക സമൂഹത്തെ സി.ഒ.കെ. അൽഎൻ ഇൻചാർജ് ജാബിർ മാടമ്പാട്ട് സ്വാഗതം ചെയ്തു. മേഖല രക്ഷാധികാരി മുഹമ്മദ് മഹ്റൂഫ് അധ്യക്ഷത വഹിച്ചു. ബിസിനസ് കോൺക്ലേവ് പ്രതിനിധി ജുനൈദ് മോഡറേറ്ററായിരുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിയിൽനിന്ന് ഉപഭോക്താക്കളുടെ അനുഭവത്തിലേക്ക് എന്ന വിഷയം കെ.എം. റിയാസ് അവതരിപ്പിച്ചു.
ബിസിനസ് കോൺക്ലേവ്, ബോസസ് ഡേഔട്ട് എന്നിവയുടെ പ്രസന്റേഷൻ കോൺക്ലേവ് ഹെഡ് ഷക്കീബ് അവതരിപ്പിച്ചു. സംരംഭകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സി.ഒ.കെ സി.ഇ.ഒ അമീർ സവാദ് സംസാരിച്ചു. ബോസസ് ഡേഔട്ട് ടിക്കറ്റ് മൂന്ന് ബിസിനസുകാർക്ക് കൈമാറി. ലുസെന്റ് കോൺട്രാക്ട്സ് മാനേജർ നൗഫൽ സലീം, അൽവഖാർ മെഡിക്കൽ സെന്റർ എം.ഡി ഡോ. ഷാഹുൽ ഹമീദ്, സുൽത്താൻ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി അൻവർ കോറോത്ത് എന്നിവർ ടിക്കറ്റ് ഏറ്റുവാങ്ങി. സലീം പൂപ്പലം നന്ദി പറഞ്ഞു
'ഗൾഫ് മാധ്യമം കമോൺ കേരള' നാലാം എഡിഷന്റെ ഷാർജ യൂനിവേഴ്സിറ്റി ഭാഗത്തെ ടിക്കറ്റ് വിതരണോദ്ഘാടനം 'ഗൾഫ് മാധ്യമം' ഏരിയ പ്രതിനിധി അനസ്, ന്യൂ സ്റ്റാർ ഫാമിലീസ് സൂപ്പർ മാർക്കറ്റ് മാനേജർ നജീബിന് നൽകി നിർവഹിക്കുന്നു. സി.ഒ.കെ പ്രതിനിധികളായ ഉമ്മർ, ഷമീം, അഫീഫ് എന്നിവർ സമീപം
കമോൺ കേരളയോടനുബന്ധിച്ച് അൽഐനിൽ നടന്ന ബിസിനസ് സംഗമത്തിൽ ബോസസ് ഡേഔട്ട് ടിക്കറ്റ് വിതരണം നൗഫൽ സലീം, ഡോ. ഷാഹുൽ ഹമീദ്, അൻവർ കോറോത്ത് എന്നിവർക്ക് കൈമാറുന്നു. സി.ഒ.കെ സി.ഇ.ഒ അമീർ സവാദ്, മേഖല രക്ഷാധികാരി മഹ്റൂഫ്, ബിസിനസ് കോൺക്ലേവ് ഹെഡ് ഷക്കീബ്, സലീം പൂപ്പല്ലൻ എന്നിവർ സമീപം
'ഗൾഫ് മാധ്യമം കമോൺ കേരള' നാലാം എഡിഷന്റെ ടിക്കറ്റ് വിതരണോദ്ഘാടനവും റോൾഅപ് പ്രദർശനവും സി.ഒ.കെ മുഹയ്സിന ഏരിയ കോഓഡിനേറ്റർ സുൽഫിക്കർ തലാൽ ഗ്രൂപ് എം.ഡി മഹ്മൂദിന് നൽകി നിർവഹിക്കുന്നു. ബിസിനസ് ഡെവലപ്മെന്റ് മാനേജർ റസാഖ്, സി.ഒ.കെ കിസൈസ് കോഓഡിനേറ്റർ ജാബിർ എന്നിവർ സമീപം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.