പുസ്തക നഗരങ്ങളിൽ നിന്നെത്തിയ പ്രതിനിധികളെ വരവേറ്റു
text_fieldsഷാർജ: യുനെസ്കോ നിയുക്ത ലോക പുസ്തക തലസ്ഥാന നഗരങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക്, 2019 ലെ വേൾഡ് ബുക്ക് ക്യാപിറ്റലായ ഷാർജയിൽ ഉജ്വല വരവേൽപ്പുനൽകി. വേൾഡ് ബുക്ക് ക്യാപിറ്റൽ സിറ്റീസ് നെറ്റ്വർക്കിെൻറ പ്രാഥമിക യോഗത്തിൽ, യുനെസ്കോ ബഹുമതിയുടെ സ്മരണക്കായി നിർമിച്ച ഫ്യൂച്ചറിസ്റ്റ് സാംസ്കാരിക കേന്ദ്രമായ ഹൗസ് ഓഫ് വിസ്ഡത്തിലായിരുന്നു വരവേൽപ്പ്. 16 ലോക പുസ്തക തലസ്ഥാന നഗരങ്ങളാണ് അക്ഷരനഗരിയിലെത്തിയത്.
നെറ്റ്വർക്കിെൻറ ദൗത്യത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, അംഗങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തൽ, ആഗോള പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പുസ്തകങ്ങളും വായനയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നഗരങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയായത്. പുസ്തകങ്ങളിലൂടെ സാമൂഹിക ഐക്യം ശക്തിപ്പെടുത്താനും സാംസ്കാരിക സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും അവസരമൊരുക്കുന്നു എന്നതാണ് ഒരു ഡബ്ല്യു.ബി.സി നഗരമെന്നതിെൻറ ശക്തിയും ഭംഗിയുമെന്ന് ഐ.പി.എ പ്രസിഡൻറ് ബുദൂർ അൽ ഖാസിമി പറഞ്ഞു. മെക്സികോയിലെ ഹലിസ്കോ സംസ്ഥാനത്തിെൻറ തലസ്ഥാനമായ ഗ്വാഡലഹാരയാണ് അടുത്തവർഷത്തെ പുസ്തക നഗരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.