Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെ​ൽ​​ഫെയർ @25...

വെ​ൽ​​ഫെയർ @25 ത​വാ​സു​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം

text_fields
bookmark_border
വെ​ൽ​​ഫെയർ @25 ത​വാ​സു​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം
cancel
camera_alt

വെ​ൽ​ഫെ​യ​ർ @25 ത​വാ​സു​ൽ സി​ൽ​വ​ർ ജൂ​ബി​ലി ഉ​ദ്​​ഘാ​ട​നം യ​ഹ്​​യ ത​ള​ങ്ക​ര നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: യു.​എ.​ഇ​യി​ലെ ത​ള​ങ്ക​ര വെ​സ്റ്റ്​​ഹി​ൽ മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന്​ ദു​ബൈ സ്റ്റേ​റ്റ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ്​​യ ത​ള​ങ്ക​ര പ​റ​ഞ്ഞു. വെ​ൽ​ഫെ​യ​ർ @25 ത​വാ​സു​ൽ സി​ൽ​വ​ർ ജൂ​ബി​ലി അ​ബു​ഹൈ​ൽ സ്‌​കൗ​ട് മി​ഷ​ൻ വെ​ൽ​ഫി​റ്റ് അ​രീ​ന​യി​ൽ ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ൽ​​ഫെ​യ​ർ ഇ​ൻ​സ്പി​റേ​ഷ​ന​ൽ എ​ക്സ​ല​ൻ​സി പു​ര​സ്കാ​രം ഹു​സൈ​ൻ പ​ടി​ഞ്ഞാ​റി​ന് അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു. ആ​റ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള സ്വ​ർ​ണ​മെ​ഡ​ൽ വി​ത​ര​ണം സ​മി​ർ ചെ​ങ്ക​ള നി​ർ​വ​ഹി​ച്ചു. ഡോ. ​ഫാ​ത്തി​മ ആ​സി​ഫ്, ഡോ. ​ഇ​ർ​ഫാ​ന ഇ​ബ്രാ​ഹിം, നേ​ഹ ഹു​സൈ​ൻ, ആ​രി​ഫ കോ​ളി​യാ​ട് ജ​സ്ബീ​ർ, സ​ന നൗ​ഷാ​ദ്, ജ​സാ ജ​ലാ​ൽ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് ഏ​റ്റു വാ​ങ്ങി​യ​ത്. ക​രീം ത​ള​ങ്ക​ര​ക്ക് ലീ​ഡ​ർ​ഷി​പ് എ​ക്‌​സ​ല​ൻ​സി അ​വാ​ർ​ഡ് യ​ഹ്‌​യ ത​ള​ങ്ക​ര കൈ​മാ​റി. ഔ​ട്ട്സ്റ്റാ​ൻ​ഡി​ങ് എ​ക്‌​സ​ല​ൻ​സി അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ആ​സി​ഫ് ഇ​ഖ്ബാ​ൽ, ജാ​ഫ​ർ അ​ബ്ദു​ല്ല, ഷം​സു​ദ്ദീ​ൻ താ​യ​ൽ, ബ​ഷീ​ർ ക​ല, റ​സാ​ഖ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശ​രീ​ഫ് കോ​ളി​യാ​ട് ന​ൽ​കി. ഹ​ബീ​ബ് അ​ബ്ദു​ല്ല​ക്ക് ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡും, എ​ൻ.​ഇ. അ​ബ്ദു​ൽ റ​ഹ്‌​മാ​ന്‌ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ്​ അ​വാ​ർ​ഡും അ​സ്‌​ലം പ​ടി​ഞ്ഞാ​ർ സ​മ്മാ​നി​ച്ചു.

എം.​എം.​എ​ച്ച്.​എം ഖ​ത്ത​ർ പ്ര​സി​ഡ​ന്‍റ്​ ആ​ദം കു​ഞ്ഞി ത​ള​ങ്ക​ര, ശ​രീ​ഫ് കോ​ളി​യാ​ട്, സ​മീ​ർ ചെ​ങ്ക​ള, ക​രീം ത​ള​ങ്ക​ര, ആ​സി​ഫ് മേ​ൽ​പ​റ​മ്പ്, താ​ത്തു ത​ൽ​ഹ​ത്ത്, ഷം​നാ​സ് ഖ​ത്ത​ർ, ഫൈ​സ​ൽ ഫി​ല്ലി, ഷ​ഫീ​ക് ഡി.​ഡി, ബ​ഷീ​ർ ക​ല, ഉ​സ്‌​മാ​ൻ ഖ​ത്ത​ർ, മു​ബാ​റ​ക് മ​സ്‌​ക​ത്ത്, നി​സാം ഹ​മീ​ദ് ആ​ശം​സ ന​ട​ത്തി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​സ്‌​ലം മ​സ്‌​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലാ​ൽ താ​യ​ൽ സ്വാ​ഗ​ത​വും ആ​സി​ഫ് ഇ​ഖ്ബാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsYahya Thalankara
News Summary - Welfare @25 Tawasul Silver Jubilee celebration
Next Story