മൂന്നുതവണ പോയി; തീർന്നില്ല കാഴ്ചകൾ
text_fields25 വർഷമായി ദുബൈയിലുള്ള ഞാൻ ദുബൈ ഷോപ്പിങ് ഫെസ്വറ്റിൽ കാണാൻ കുടുംബത്തെ സന്ദർശക വിസയിൽ പലപ്പോഴും കൊണ്ടുവരാറുണ്ട്.
ഇപ്രാവശ്യം കൊറോണക്കാലത്തെ സ്‌കൂൾ അവധി ആയതിനാൽ എക്സ്പോ കാണാനാണ് കുടുംബത്തെ കൊണ്ടുവന്നത്. കാരണം ലോകോത്തരമേള കാണാൻ കുട്ടികൾക്ക് വലിയ ആഗ്രമായിരുന്നു. ഇതിനകം കുടുംബത്തോടൊപ്പം മൂന്ന് പ്രാവശ്യം വിശ്വമേള സന്ദർശിച്ചു. ഇനിയും ധാരാളം പവലിയനുകൾ കാണാൻ ബാക്കിയുണ്ട്. തീർച്ചയായും ദുബൈയെ സംബന്ധിച്ച് വലിയ ചരിത്ര സംഭവം തന്നെയാണ് എക്സ്പോ 2020 എന്ന് തീർത്തുപറയാനാവും.
സന്ദർശിച്ചതിൽ എമിറേറ്റിസിെൻറയും യു.എ.ഇയുടെയും പവലിയനുകളാണ് ഏറ്റവും മികച്ചതായി തോന്നിയത്. തിരക്ക് കാരണം നേരത്തെ ബുക്ക് ചെയ്യേണ്ടതുള്ളതിനാൽ ആദ്യ രണ്ട് തവണയും ഇവ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നാം സന്ദർശനത്തിൽ വാശിയോടെയാണ് ഓൺലൈൻ ബുക്കിങ്ങിലൂടെ ഇരു പവലിയനുകളിലും പ്രവേശിച്ചത്. ഏതായാലും അധ്വാനിച്ചത് വെറുതയായില്ലെന്ന് ഇവിടുത്തെ മനോഹര കാഴ്ചകൾ കണ്ടപ്പോൾ ബോധ്യമായി. എമിറേറ്റ്സ് വിമാനത്തിൽ കയറിയതിന് സമാനമായ അനുഭവമാണ് അവരുടെ പവലിയനിലുണ്ടായതെന്ന് ഭാര്യയും മക്കളും പറഞ്ഞു. സന്ദർശിച്ച മറ്റു പവലിയനുകളും ഒന്നിനൊന്ന് മെച്ചമാണ്.
എക്സ്പോയെക്കുറിച്ച് ആെരങ്കിലും ചോദിച്ചാൽ അനുഭവച്ചറിയേണ്ട കാര്യം തന്നെയാണ് മേളയെന്നാണ് ഞാൻ മറുപടി നൽകുക. എെൻറ മക്കൾക്ക് സ്കൂളിൽ പഠിക്കുന്ന പല ചരിത്രങ്ങളും അറിയാനും മനസിലാക്കാനും എക്പോയിൽനിന്ന് സാധിച്ചു. എക്സ്പോയിൽ വരുന്നവർക്ക് വേണ്ടി ദുബൈ ഒരുക്കിയ സജ്ജീകരണങ്ങളും ഏറ്റവും മികച്ചതാണ്. എല്ലാ എമിറേറ്റുകളിൽ നിന്നും ബസ് സറവീസുകളും കുട്ടികഹക്കും തൊഴിലാളികൾക്കും സൗജന്യ പ്രവേശനവും നൽകിയത് തീർച്ചയായും അഭിനന്ദനാർഹമാണ്. എക്സ്പോയിലെ ബാക്കിയുള്ള പവലിയനുകളും സന്ദർശിക്കണമെന്ന ആഗ്രഹേതാടെയാണ് മൂന്നാം ദിവസത്തെ സന്ദർശനം അവസാനിപ്പിച്ചത്.
-ഹനീഫ് ബൈത്തുൽ മദീന, കാസർകോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.