നവീന സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ച് വെറ്റെക്സിന് സമാപനം
text_fieldsദുബൈ: ജല വ്യവസായ രംഗത്തെ നവീന സാങ്കേതികവിദ്യകളും സംരംഭങ്ങളും പരിചയപ്പെടുത്തി വാട്ടർ, എനർജി, ടെക്നോളജി, എൻവയോൺമെന്റ് എക്സിബിഷനും (വെറ്റെക്സ്) ദുബൈ സോളാർ ഷോയും സമാപിച്ചു. ദുബൈ വൈദ്യുതി, ജല വകുപ്പ് (ദീവ) ഒരുക്കുന്ന മേളയിൽ ഇത്തവണ ജല-വ്യവസായ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ പങ്കെടുത്തു.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന മേളയിൽ ജലോൽപാദനം, ശുദ്ധീകരണം, സംസ്കരണം, ലവണാംശം നീക്കൽ, സുസ്ഥിരത, മലിനജല സംസ്കരണം, മാലിന്യനിർമാർജനം, വായുവിൽ നിന്നും മറ്റുള്ളവയിൽ നിന്നും വെള്ളം വേർതിരിച്ചെടുക്കൽ തുടങ്ങിയ മേഖലകളിലെ കമ്പനികൾ എത്തിച്ചേർന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാധികാരത്തിൽ നടക്കുന്ന മേളയുടെ 25ാമത് സെഷൻ വൻ പങ്കാളിത്തത്തോടെയാണ് സമാപിച്ചതെന്ന് അധികൃതർ അറിയിച്ചു. 62 രാജ്യങ്ങളിൽനിന്നുള്ള 2,600 കമ്പനികളാണ് എക്സിബിഷനിലെത്തിയത്. 16 രാജ്യങ്ങളിൽനിന്നുള്ള 24 അന്താരാഷ്ട്ര പവിലിയനുകൾ ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.