നഷ്്ടമായത് ഷാർജയുടെ നിറസാന്നിധ്യം
text_fieldsഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷനെ രക്തത്തിൽ അലിയിച്ച് കൊണ്ടുനടന്നിരുന്ന ജീവകാരുണ്യ പ്രവർത്തകനാണ് കഴിഞ്ഞ ദിവസം അന്തരിച്ച തൃശൂർ മാള സ്വദേശി അലി ഞാറക്കാട്ടിൽ (63). 1979ലാണ് മുംബൈയിൽ നിന്ന് കപ്പലിൽ പ്രവാസത്തിലേക്കെത്തിയത്. റസ്റ്റാറൻറ് ജീവനക്കാരനായും അലൂമിനിയം ഫാബ്രിക്കേറ്ററായും ഗവ.ഒാഫിസുകളിലും ജോലി ചെയ്തു. അസോസിയേഷൻ അംഗമായ ഇദ്ദേഹം കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിൽ അണിയത്തും അമരത്തും പ്രവർത്തിച്ചു.
ഷാർജയിൽ നോബിൾ ടൈപ്പിങ് സെൻറർ നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം. പരേതരായ വീരാവിെൻറയും ഹവ്വയുടെയും മകനാണ്. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ് അൽതാഫ്, അജ്മൽ അലി, റിസാന. ഖബറടക്കം നാട്ടിൽ നടന്നു. അലിയുടെ വിയോഗത്തിലൂടെ നഷ്ടമായത് മികച്ച സാമൂഹിക പ്രവർത്തകനെയും സുഹൃത്തിനെയുമാണെന്ന് അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.