ജീവനക്കാരിക്ക് വാട്ട്സ്ആപ്പിൽ അശ്ലീല ചിത്രം അയച്ച ഉദ്യോഗസ്ഥെൻറ ശിക്ഷ കോടതി ശരിവെച്ചു
text_fieldsദുബൈ: ജീവനക്കാരിയെ മാനഭംഗത്തിനു ശ്രമിക്കുകയും വാട്ട്സ്ആപ്പ് മുഖേന അശ്ലീല ചിത്രങ്ങൾ അയക്കുകയും ചെയ്ത സ്ഥാപന മാനേജർക്ക് വിധിച്ച തടവും നാടുകടത്തൽ ശിക്ഷയും അപ്പീൽ കോടതി ശരിവെച്ചു. ജോർഡൻകാരനയ ഫിനാൻസ് മാനേജറാണ് ഫിലിപ്പീൻസ് സ്വദേശിനിയായ സഹപ്രവർത്തകയെ ജോലി സ്ഥലത്തുവെച്ച് അപമാനിച്ചത്.
ലൈംഗികതാൽപര്യത്തോടെ ഇടപഴകാനും തൊടാനുമുള്ള പ്രതിയുടെ ശ്രമം ജീവനക്കാരി തടഞ്ഞിരുന്നു. തുടർന്നാണ് പോൺ ചിത്രങ്ങൾ അയച്ചു കൊടുത്തത്. കഴിഞ്ഞ വർഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് പ്രതിക്ക് മൂന്നു മാസം തടവും നാടുകടത്തലും ദുബൈ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് കഴിഞ്ഞ ദിവസം കോടതി തള്ളിയത്. മാനേജർ നിരപരാധിയാണെന്ന് വാദിച്ചെങ്കിലും ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ അശ്ലീല ചിത്രങ്ങളും വീഡിയോയും പരാതിക്കാരിയുടെ നമ്പറിലേക്ക് അയച്ചിരുന്നതായി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.