വാട്സ്ആപിൽ സന്ദേശമയക്കൂ, സേവന കേന്ദ്രം വീട്ടുപടിക്കലെത്തും
text_fieldsദുബൈ: കോവിഡ് കാലത്ത് വീട്ടിലിരിപ്പ് തുടരുന്ന ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന നടപടികളുടെമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. രജിസ്ട്രേഷൻ പുതുക്കുന്നതുൾപ്പെടെയുള്ള വാഹന സംബന്ധമായ നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിന് സഞ്ചരിക്കുന്ന ഹാപ്പിനെസ് സേവനകേന്ദ്രമാണ് ആർ.ടി.എ ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട ആറു പ്രധാന സേവനങ്ങളാണ് മൊബൈൽ സർവിസ് സെൻറർ വഴി ആർ.ടി.എ ഉറപ്പുവരുത്തുന്നത്. സേവനം ആവശ്യമുള്ളവർ 0564146777 നമ്പറിലേക്ക് വാട്സ്ആപ് സന്ദേശം അയച്ചാൽ മാത്രം മതി. സന്ദേശത്തോടൊപ്പം പേരും വീടിെൻറ ലൊക്കേഷൻ മാപ്പും കൂടി അയക്കണം.
ഉടൻതന്നെ ഉപഭോക്താവിെൻറ വീട്ടുപടിക്കലെത്തി ആവശ്യമായ സേവനങ്ങൾ പൂർത്തീകരിക്കുമെന്നാണ് ആർ.ടി.എ നൽകുന്ന ഉറപ്പ്.
രജിസ്ട്രേഷൻ, പരിശോധന ആവശ്യമുള്ള വാഹനത്തിെൻറ രജിസ്ട്രേഷൻ പുതുക്കൽ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ കൈമാറ്റ സർട്ടിഫിക്കറ്റ്, എക്സ്പോർട്ട്, കൈമാറ്റം തുടങ്ങിയ സേവനങ്ങൾ ഉപഭോക്താവിെൻറ വീട്ടുപരിസരത്ത് എത്തുന്ന പ്രത്യേക സേവന കേന്ദ്രത്തിൽ വെച്ച് എളുപ്പത്തിൽ പൂർത്തിയാക്കാം. സന്ദേശം ലഭിച്ച് മൂന്നാം ദിവസംതന്നെ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആർ.ടി.എ അറിയിച്ചു. യാത്രക്കാർ കുറഞ്ഞാലും റമദാൻ മാസത്തിൽ രാത്രി എട്ടു മുതൽ 12 വരെ ബസ് സർവിസുകൾ നടത്തുമെന്ന് ആർ.ടി.എ ചൂണ്ടിക്കാട്ടി. ബസിൽ കയറുന്നതിനു മുമ്പ് യാത്രക്കാർ ശുചിത്വ പ്രോട്ടോകോളുകൾ പാലിക്കണം. ഇതുവരെ ദുബൈയിലെ 51 പ്രദേശങ്ങളിലായി 220 യാത്രക്കാർക്കാണ് ഇതിെൻറ പ്രയോജനം ലഭിച്ചതെന്നും ആർ.ടി.എ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.