Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎയർ അറേബ്യയിൽ...

എയർ അറേബ്യയിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്യു​േമ്പാൾ ലഗേജി​െൻറ എണ്ണം രേഖപ്പെടുത്തണം

text_fields
bookmark_border
എയർ അറേബ്യയിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്യു​േമ്പാൾ ലഗേജി​െൻറ എണ്ണം രേഖപ്പെടുത്തണം
cancel

ദു​ബൈ: എ​യ​ർ അ​റേ​ബ്യ​യി​ൽ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​േ​മ്പാ​ൾ ത​ന്നെ ല​ഗേ​ജി​െൻറ എ​ണ്ണം രേ​ഖ​പ്പെ​ടു​ത്താ​ത്ത​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ വി​ന​യാ​കു​ന്നു. എ​ത്ര പീ​സ്​ ല​ഗേ​ജ്​ ഉ​ണ്ട്​ എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​രാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​േ​മ്പാ​ൾ കു​ഴ​ങ്ങു​ന്ന​ത്.

എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​േ​മ്പാ​ൾ ത​ന്നെ ​ല​ഗേ​ജ്​ എ​ത്ര പീ​സ്​ ആ​ണെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്ത​ണം.

സാ​ധാ​ര​ണ 30 കി​ലോ​യാ​ണ്​ ല​ഗേ​ജ്​ പ​രി​ധി. 30 കി​ലോ​യു​ടെ ഒ​രു പീ​സാ​ണെ​ങ്കി​ൽ അ​ധി​ക ചാ​ർ​ജ്​ ന​ൽ​കേ​ണ്ട​തി​ല്ല.

എ​ന്നാ​ൽ, ര​ണ്ട്​ പീ​സാ​യാ​ണ്​ ല​ഗേ​ജ്​ പാ​ക്ക്​ ചെ​യ്യു​ന്ന​തെ​ങ്കി​ൽ അ​ധി​ക തു​ക അ​ട​ക്ക​ണം. ഇ​ത്​ അ​ട​ക്കാ​തെ ഒ​ന്നി​ല​ധി​കം പീ​സ്​ ല​ഗേ​ജു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ അ​ധി​ക തു​ക പി​ഴ​യാ​യി ന​ൽ​കേ​ണ്ടി വ​രു​ന്നു. ഓ​ൺ​ലൈ​ൻ വ​ഴി നേ​രി​ട്ട് ടി​ക്ക​റ്റ്​​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ അ​ട​ക്കേ​ണ്ടി വ​രും.

എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​ർ ​ലോ​ക്ക​ൽ ന​മ്പ​ർ ന​ൽ​ക​ണം

ദു​ബൈ: യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​വ​ർ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​േ​മ്പാ​ൾ ത​ന്നെ ലോ​ക്ക​ൽ ന​മ്പ​റും ഇ-​മെ​യി​ലും ചേ​ർ​ക്ക​ണ​മെ​ന്ന്​ എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ നാ​ട്ടി​ൽ വി​ളി​ച്ചാ​ൽ കി​ട്ടു​ന്ന ന​മ്പ​ർ ഇ​ല്ലാ​ത്ത​ത്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. നാ​ട്ടി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ വ​രു​ന്ന​വ​ർ ഇ​വി​ടെ​യു​ള്ള ഏ​തെ​ങ്കി​ലും ബ​ന്ധു​വി​െൻറ​യോ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ ന​മ്പ​ർ ന​ൽ​ക​ണം. ന​മ്പ​ർ ന​ൽ​കാ​ത്ത​തി​നാ​ൽ കോ​വി​ഡ്​ പ്രോ​​ട്ടോ​ക്കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ അ​റി​യി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തു​മൂ​ലം പ​ല​രു​ടെ​യും യാ​ത്ര മു​ട​ങ്ങു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air ticket
News Summary - When booking a ticket on Air Arabia, the luggage number must be recorded
Next Story