ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ ആട്ടമാടുേമ്പാൾ
text_fieldsദുബൈ: ജാസ്പ്രീത് ബൂംറയെ സിക്സറിന് പറത്തുേമ്പാൾ ഗാലറിയുടെ ആരവങ്ങൾ മുഴങ്ങിക്കേൾക്കാൻ ആഗ്രഹിക്കാത്ത യുവതാരങ്ങൾ ആരെങ്കിലുമുണ്ടാവുമോ. 'ഐ ലവ് യു ഡിയർ' എന്നെഴുതിയ പോസ്റ്ററുകളും ചിത്രങ്ങളുമായി പാറിപ്പറക്കുന്ന സുന്ദരീ-സുന്ദരൻമാരില്ലാത്ത ഗാലറികൾ ഒഴിഞ്ഞ പൂരപ്പറമ്പിന് തുല്യമാണ്. അതുകൊണ്ടാണ് ഷുഐബ് അക്തർ ഇങ്ങനെ പറഞ്ഞത്: ''വധുവില്ലാത്ത വിവാഹം പോലെയാണ് കാണികളില്ലാത്ത കായിക മത്സരം''. ഒഴിഞ്ഞ ഗാലറിയിലായിരിക്കും ഈ സീസൺ ഐ.പി.എൽ എന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ഇന്ത്യൻ താരങ്ങളെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക എന്ന് പൊതുവെ വിലയിരുത്തലുണ്ട്. ആർപ്പുവിളികൾ നിറഞ്ഞ ഗാലറിക്ക് നടുവിൽ പന്തെറിഞ്ഞും പാഡുകെട്ടിയുമാണ് ഇന്ത്യൻ താരങ്ങൾക്ക് പരിചയം. ലോകത്തെവിടെ പോയി കളിച്ചാലും കളത്തിൽ ഇന്ത്യയുണ്ടെങ്കിൽ ഗാലറിയിൽ ആളുണ്ടാവും. ദേശീയ ടീമിലുള്ള താരങ്ങൾ അടുത്ത കാലത്തൊന്നും ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ കളിച്ചിട്ടില്ല. ഗാലറിയിലെ ആരവങ്ങളാണ് തങ്ങളുടെ ആവേശമെന്ന് വിരാട് കോഹ്ലി അടക്കമുള്ള പല ഇന്ത്യൻ താരങ്ങളും വ്യക്തമാക്കിയിട്ടുമുണ്ട്. ബർമുഡ ട്രയാങ്കിളിൽ ക്രിക്കറ്റ് വെച്ചാലും ഇന്ത്യക്കാർ അവിടെയുണ്ടാകുമെന്ന് എം.എസ് ധോണി അഭിപ്രായപ്പെട്ടതും ഇതിനോട് ചേർത്ത് വായിക്കണം.
ഈ സാഹചര്യവുമായി ഇണങ്ങിച്ചേരാൻ ഇന്ത്യക്കാർക്ക് സമയമെടുക്കുമെന്നാണ് മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ് പറയുന്നത്. വിദേശ താരങ്ങളെ അത്രയധികം ബാധിക്കില്ല. കാരണം അവർ പലപ്പോഴും ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കാറുണ്ട്. പത്ത് വർഷത്തിനിടെ വിരാട് കോഹ്ലി ഒരിക്കൽ പോലും ആരവങ്ങളില്ലാതെ കളിച്ചിട്ടുണ്ടാവില്ലെന്നും സ്റ്റൈറിസ് പറയുന്നു.
എന്നാൽ, ഇൗ പ്രതിസന്ധികളെ മറികടന്ന് ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം നടത്തുമെന്നാണ് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കറിെൻറ പ്രതീക്ഷ. ആദ്യ ദിവസങ്ങളിൽ ചില ബുദ്ധിമുട്ടുകളുണ്ടാവും. കാരണം, ഇന്ത്യൻ ടീമിെൻറ 12ാമനാണ് ഗാലറി. എങ്കിലും, കരിയറിെൻറ ഏറ്റവും പ്രധാന വഴിത്തിരിവായതിനാൽ അവസരം മികച്ച രീതിയിൽ ഇന്ത്യൻ യുവതാരങ്ങൾ ഉപയോഗിക്കുമെന്നും അഗാർക്കർ പ്രത്യാശ പ്രകടിപ്പിച്ചു.
ഗാലറിയിൽ റെക്കോഡ് ചെയ്ത ആരവങ്ങളെങ്കിലും ഒരുക്കണമെന്നാണ് ഇംഗ്ലീഷ് താരം ജോഫി ആർച്ചറിെൻറ അഭിപ്രായം. ഗ്രൗണ്ട് സ്റ്റാഫുകളെ നിയമിക്കുന്നതിനും നിയന്ത്രണമുള്ളതിനാൽ ഗാലറിയിലേക്ക് പറക്കുന്ന പന്തെടുക്കാൻ താരങ്ങൾ തന്നെ പോകേണ്ടി വരും. ഏറ്റവും കൂടുതൽ സിക്സറുകൾ പറക്കുന്ന ഐ.പി.എല്ലിൽ താരങ്ങൾ പന്ത് തേടി അലയേണ്ടി വരുമെന്ന് ഉറപ്പ്. പ്രത്യേകിച്ച് ക്രിസ് ഗെയിലിനെ പോലുള്ളവർ ബാറ്റ് ചെയ്യുേമ്പാൾ.
• പ്രേക്ഷകരെ ബാധിക്കില്ല
ഗാലറിയിൽ ആളില്ലാത്തത് പ്രേക്ഷകരുടെ ആവേശത്തെ ബാധിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആവേശം നൽകുന്ന കമൻററിയും ആർപ്പുവിളിയുടെ െറക്കോഡിങ്ങുമുണ്ടെങ്കിൽ പ്രേക്ഷകരെ ഒരു പരിധിവരെ തൃപ്തിപ്പെടുത്താൻ കഴിയും. ഗാലറികളിൽ ഡമ്മി കാണികളെ അണിനിരത്തുന്നതിനെ കുറിച്ച് മുമ്പ് ദുബൈ സ്പോർട്സ് കൗൺസിൽ ചർച്ച ചെയ്തിരുന്നു. രാത്രി മത്സരങ്ങളിൽ ലൈറ്റുകളുടെ സഹായത്തോടെ ഗാലറിയിൽ ആവേശമൊരുക്കാൻ കഴിയും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലാ ലീഗയിലുമെല്ലാം ഇത് പരീക്ഷിച്ച് വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.