എൻ.ആർ.െഎ ആണോ; എം.ബി.ബി.എസിലേക്ക് എളുപ്പവഴിയുണ്ട്
text_fieldsദുബൈ: അവസരങ്ങളുടെ കലവറയാണ് വിദ്യാഭ്യാസ മേഖല. പക്ഷേ, അവസരങ്ങളെക്കുറിച്ച് അറിയണമെന്നുമാത്രം. എൻ.ആർ.ഐ േക്വാട്ടയെ കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത പ്രവാസി രക്ഷിതാക്കൾ ഇപ്പോഴുമുണ്ട്.മക്കൾക്ക് ലഭിക്കേണ്ട മികച്ച അവസരങ്ങളാണ് ഇവർ തട്ടിയകറ്റുന്നത്. ഇത് ഇനിയും തുടർന്നു കൂടാ. മക്കളെ എം.ബി.ബി.എസിനും ബി.ഡി.എസിനും പ്രാപ്തരാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുമായി ഗൾഫ് മാധ്യമത്തിെൻറ ആതിഥേയത്വത്തിൽ ലിങ്ക് ഇന്ത്യ സംഘടിപ്പിക്കുന്ന വെബിനാറിെൻറ ലക്ഷ്യംതന്നെ ഇതാണ്.
ശനിയാഴ്ച നടക്കുന്ന വെബിനാറിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകളെ കുറിച്ച് ചർച്ച നടക്കും.പ്രധാനമായും പ്രവാസി രക്ഷിതാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് വെബിനാർ സംഘടിപ്പിക്കുന്നത്. കാരണം, രക്ഷിതാക്കൾ നാട്ടിലില്ലാത്തതുമൂലം മക്കൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്ന അനേകം സംഭവങ്ങൾ ഉണ്ടാകുന്നു. എന്നാൽ, ലോകത്തിെൻറ ഏതു മൂലയിലാണെങ്കിലും ഇക്കാര്യങ്ങളെക്കുറിച്ച് അവബോധമുണ്ടായാൽ മക്കൾക്ക് സുരക്ഷിത ഭാവിയൊരുക്കാം.
എൻ.ആർ.ഐകൾക്കായി വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. മെറിറ്റിൽ ഇടം ലഭിക്കാത്ത വിദ്യാർഥികൾക്ക് എൻ.ആർ.ഐ േക്വാട്ടകൾ വഴി പ്രവേശനം നേടാൻ കഴിയും. ഇതിെൻറ വഴികളെ കുറിച്ചെല്ലാം വെബിനാറിൽ വിശദമായി വിവരിക്കും.കരിയർ ലിങ്ക്സ് അക്കാദമി സി.ഇ.ഒ അജയ് പത്മനാഭനാണ് നേതൃത്വം നൽകുന്നത്.
വെബിനാർ ചുരുക്കത്തിൽ
•മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി
കൗൺസലിങ് സെഷൻ
•എൻ.ആർ.ഐ വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനം എങ്ങനെ
•എം.ബി.ബി.എസ്, ബി.ഡി.എസ്, നീറ്റ് കോച്ചിങ്
•നീറ്റ് പരീക്ഷഫലം വന്ന ശേഷം വിദ്യാർഥികളുടെ മുന്നിലെ സാധ്യതകൾ എന്തൊക്കെ
•ലഭിച്ച സ്കോറും ബജറ്റും അനുസരിച്ച് എവിടെയൊക്കെ പ്രവേശനം ലഭിക്കും
•മാർക്കും റാങ്കും തമ്മിലുള്ള വ്യത്യാസം
•എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിലെ വെല്ലുവിളികളും
മറികടക്കാനുള്ള മാർഗവും
•ഓൾ ഇന്ത്യ േക്വാട്ട പ്രവേശനം
•വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ പ്രവേശന സാധ്യതകൾ
•യോഗ്യത മാനദണ്ഡങ്ങളും സംവരണവും
വെബിനാർ: ഒക്ടോബർ 10
സമയം:
4.30 pm (യു.എ.ഇ, ഒമാൻ)
3.30 pm (സൗദി, ഖത്തർ,
ബഹ്റൈൻ, കുവൈത്ത്)
6.00 pm (ഇന്ത്യ)
രജിസ്റ്റർ ചെയ്യാൻ:
madhyamam.com/eduwebinar
ഇ-മെയിൽ:
linkindiagcc@gmail.com
വാട്സ്ആപ്പ്: +971 588135882
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.