പ്രവാസികൾക്ക് മാത്രം എന്തിന് ക്വാറൻറീൻ?
text_fieldsപ്രവാസികൾ നാട്ടിലെത്തി വോട്ട് ചെയ്ത് തൊട്ടടുത്ത ദിവസം മടങ്ങുന്ന പതിവ് മുമ്പുണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകളായിരുന്നു ഇതിന് സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഓരോ വോട്ടിനും വിലയുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസിവോട്ടുകളാണ് മലബാർ ഭാഗങ്ങളിലെ പഞ്ചായത്തുകളിൽ വിധി നിർണയിച്ചിരുന്നത്. എന്നാൽ, ഇക്കുറി ഇത്തരം സംവിധാനങ്ങൾ ആരും ഏർപ്പെടുത്തിയതായി കണ്ടില്ല. അതിെൻറ പ്രധാന തടസ്സമായി പറയുന്നത് നാട്ടിലെ ക്വാറൻറീനാണ്.
കേരളത്തിൽ മാത്രം പ്രവാസികൾക്ക് ഇപ്പോഴും ഏഴുദിവസം ക്വാറൻറീൻ നിർബന്ധമാണ്. ഈ സാഹചര്യത്തിൽ, രണ്ടോ മൂന്നോ ദിവസം അവധിയെടുത്ത് നാട്ടിലെത്തി വോട്ട് ചെയ്ത് മടങ്ങൽ അസാധ്യമാണ്. എന്തിനാണ് കേരളത്തിൽ പ്രവാസികൾക്ക് മാത്രം ക്വാറൻറീൻ? നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിദേശത്തുനിന്ന് എത്തിയാൽ ക്വാറൻറീൻ ഒഴിവാക്കുന്ന സംവിധാനം ഏർപ്പെടുത്തണം.
നാട്ടിൽ സാധാരണപോലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സമരങ്ങളും യോഗങ്ങളും നടക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് മാത്രം നിർബന്ധിത ക്വാറൻറീൻ അനീതിയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ടെന്നതും ഇതിനോട് ചേർത്ത് വായിക്കണം. വോട്ടുചെയ്യാൻ എത്തുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ പരിശോധന നടത്തുകയും ഫലം നെഗറ്റിവായാൽ വോട്ടുചെയ്യാനും നാട്ടിലിറങ്ങി നടക്കാനുമുള്ള സൗകര്യം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.