ജിംഖാന പ്രൗഡ് ഇന്ത്യ വീഡിയോ കോണ്ടെസ്റ്റ് വിജയികൾ
text_fieldsദുബൈ: സ്വതന്ത്ര ദിനാഘോഷത്തിെൻറ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്ക് വേണ്ടി ജിംഖാന മേൽപറമ്പ് ഗൾഫ് ഘടകം സംഘടിപ്പിച്ച പ്രൗഡ് ഇന്ത്യ വീഡിയോ കോൺടെസ്റ്റിൽ ഒന്നാം സ്ഥാനം ഷാർജ ഇന്ത്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമത്ത് നിദ കരസ്ഥമാക്കി.
മംഗലാപുരം ഷെഫേർഡ് ഇൻറർനാഷനൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഇനാറ രണ്ടാം സ്ഥാനവും കാസർകോട് അപ്‌സര പബ്ലിക് സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി ഫർഹാൻ ഹനീഫ് മൂന്നാം സ്ഥാനവും നേടി.
സ്വതന്ത്ര്യ ദിനം പ്രമേയമാക്കി ജിംഖാന മേൽപറമ്പ് ഗൾഫ് ഘടകം ഫേസ്ബുക്ക് പേജിലൂടെ സംഘടിപ്പിച്ച പ്രൗഡ് ഇന്ത്യ 2020 വിഡിയോ മത്സരത്തിൽ 240 വിദ്യാർഥികൾ പങ്കാളികളായി. ഷോർട്ട് വിഡിയോകൾക്ക് ലഭിക്കുന്ന ലൈക്കുകളും വ്യൂവേഴ്‌സും കണക്കാക്കിയായിരുന്നു വിജയികളെ നിർണയിച്ചത്.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് നൽകുന്ന കാഷ് പ്രൈസ് കൂടാതെ ആദ്യത്തെ 10 വിജയികൾക്കും ഏറ്റവും നന്നായി വിഷയം അവതരിപ്പിച്ച 10 വിഡിയോകൾക്കും പ്രത്യേക സമ്മാനമുണ്ടാകുമെന്ന് ജിംഖാന ഗൾഫ് ഘടകം പ്രസിഡൻറ് ഇല്യാസ് പള്ളിപ്പുറം, ജനറൽ സെക്രട്ടറി സി.ബി. അബ്ദുൽ അസീസ്, ട്രഷറർ മുനീർ സോളാർ, മുഖ്യ പ്രായോജകരായ ഹനീഫ മരവയൽ എന്നിവർ അറിയിച്ചു.ഒ.എം. അബ്ദുല്ല ഗുരുക്കൾ, റഹ്‌മാൻ കടങ്കോട്, റഹ്‌മാൻ ഡി.എൽ.ഐ, ഇബ്രാഹിം കൈനോത്ത്, യാസർ പട്ടം തുടങ്ങിയവർ വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.