Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളം മിഷൻ ക്വിസ്...

മലയാളം മിഷൻ ക്വിസ് മത്സര വിജയികൾ

text_fields
bookmark_border
മലയാളം മിഷൻ ക്വിസ് മത്സര വിജയികൾ
cancel

അബൂദബി: ഗാന്ധിജയന്തിയോടനുബന്ധിച്ചു 'ആസാദി കാ അമൃത്​' എന്ന പേരിൽ മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന വജ്രകാന്തി-2021 ക്വിസ് മത്സരത്തി​െൻറ ഭാഗമായി അബൂദബി-അൽഐൻ ചാപ്റ്റർ ക്വിസ് മത്സരം സംഘടിപ്പിച്ചു.

മത്സരത്തിൽ അധ്യാപക വിഭാഗത്തിൽ വീണ രാധാകൃഷ്​ണനും വിദ്യാർഥികളിൽ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സഹീനും സബ്​ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് െറഹാനും ഒന്നാം സമ്മാനാർഹരായി. അധ്യാപക വിഭാഗത്തിൽ സുമ വിപിൻ രണ്ടാം സ്​ഥാനം ​നേടി.

ജൂനിയർ വിഭാഗത്തിൽ എസ്​തപ്പാനോ ജോയ് ജുബിൻ, ഇഷാൻ തൊട്ടോളി എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ ഇനാറ മുഹമ്മദും ആദി കൃഷ്​ണയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒക്ടോബർ മൂന്നിന് ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ മാറ്റുരക്കും. ആഗോള തല വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും.

മത്സരങ്ങൾക്ക് വി.പി. കൃഷ്​ണകുമാർ, ബിജിത്കുമാർ, സഫറുല്ല പാലപ്പെട്ടി, ഹംസക്കുഞ്ഞ് ബംഗലത്ത്, രൂപേഷ് രാജ്, നദാഷ ജെറി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiQuiz Competition
News Summary - Winners of Malayalam Mission Quiz Competition
Next Story