ഷാർജ എക്സ്പോ സെൻററിൽ വിൻറർ ക്ലിയറൻസ് സെയിൽ തുടങ്ങി
text_fieldsഷാർജ: ഷാർജ എക്സ്പോ സെൻററിൽ വിൻറർ ക്ലിയറൻസ് സെയിൽ തുടങ്ങി. ഫാഷൻ, ഇലക്ട്രോണിക്സ്, സ്പോർട്സ്, ലൈഫ് സ്റ്റൈൽ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ക്ലിയറൻസ് സെയിലിൽ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണ് വിൽപനക്കുള്ളത്. കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ വാങ്ങാനുള്ള അവസരം കൂടിയാണ് ഒരുങ്ങിയിരിക്കുന്നത്. സ്പ്ലാഷ്, ടോംസ്, സ്കെച്ചേഴ്സ്, ഡ്യൂൺ, നയൻ വെസ്റ്റ്, നാച്വറലൈസർ, വി ടെക്, പൊളൈസ്, ബേബി ഷോപ്പ്, ഹഷ് പപ്പീസ്, ബ്രാൻഡ് ബസാർ തുടങ്ങിയ ബ്രാൻഡുകൾ ഇവിടെ വിൽപനക്കുണ്ട്. ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ക്ലിയറൻസ് സെയിൽ. അവധി ദിനങ്ങളായതിനാൽ മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷ. ജനുവരി ഒന്നിന് സമാപിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെ തുറന്നിരിക്കും. പ്രവേശന ഫീസ് അഞ്ച് ദിർഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.