യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ഇന്നുമുതൽ ശൈത്യ അവധി
text_fieldsഅൽഐൻ: യു.എ.ഇയിലെ സ്കൂളുകളിൽ ഇന്ന് മുതൽ ശൈത്യകാല അവധി തുടങ്ങുന്നു. മൂന്നാഴ്ചത്തേക്ക് ഓൺലൈൻ പഠനത്തിനും നേരിട്ടുള്ള പഠനരീതിക്കും അവധിയായിരിക്കും. കുട്ടികൾ സ്കൂളിലെത്തി മുഖാമുഖമുള്ള പഠനവും കുട്ടികൾ വീട്ടിൽ തന്നെ ഇരുന്നുകൊണ്ടുള്ള ഓൺലൈൻ പഠനവും ഒരുമിച്ചുള്ള രീതിയാണ് കഴിഞ്ഞ പാദത്തിൽ നടന്നിരുന്നത്. താഴെ ക്ലാസിലുള്ള കുട്ടികളും വിവിധ ബോർഡ് പരീക്ഷകളുള്ള കുട്ടികളുമാണ് സ്കൂളിൽ വന്നിരുന്നത്. ഏത് രീതിവേണമെങ്കിലും രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാമായിരുന്നു.
ശൈത്യകാല അവധിക്ക് ശേഷം 2021 ജനുവരി മൂന്നിന് സ്കൂളുകൾ തുറക്കുമ്പോൾ മുഴുവൻ ക്ലാസുകളിലും നേരിട്ടുള്ള പഠനമോ ഓൺലൈൻ പഠനമോ തിരഞ്ഞെടുക്കാനുള്ള അവസരം രക്ഷിതാക്കൾക്ക് ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ അറിയിക്കുന്നത്. വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ തുടർച്ചയായ കർശന പരിശോധനകൾക്കിടയിലാണ് ഈ കാലയളവിൽ സ്കൂളുകൾ തുറന്നുപ്രവർത്തിച്ചത്. ഓരോ രണ്ടാഴ്ചക്കിടയിലും സ്കൂൾ ജീവനക്കാർക്ക് സൗജന്യ കോവിഡ് പരിശോധനയും നടക്കുന്നുണ്ടായിരുന്നു.
ഏഷ്യൻ സ്കൂളുകളുടെ രണ്ടാം പാദത്തിെൻറ അവസാനമായിരുന്നു ഇന്നലെ. ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ ആദ്യ പാദത്തിെൻറ അവസാനവും. സാധാരണ കലാകായിക മത്സരങ്ങളും പഠനയാത്രകളും ആഘോഷ പരിപാടികളുമൊക്കെ നടക്കാറുള്ളത് ഈ പാദത്തിലാണ്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികൾ ഒരുമിച്ചുചേരുന്നതിനും വിനോദ യാത്രകൾക്കുമൊക്കെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പല കലാപരിപാടികളും മത്സരങ്ങളും കായിക പരിശീലങ്ങളുമൊക്കെ ഓൺലൈനിലൂടെയാണ് നടന്നിരുന്നത്.
പല കുട്ടികളും നേരത്തെ തന്നെ നാട്ടിലെത്തിയതിനാൽ സാധാരണ അവധിക്കാലത്തിെൻറ തിരക്കുകളൊന്നും വിമാനത്താവളത്തിലില്ല. എങ്കിലും, അത്യാവശ്യക്കാരുടെ തിരക്ക് മുന്നിൽക്കണ്ട് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സരം, തെരഞ്ഞെടുപ്പ് എന്നിവ മുന്നിൽക്കണ്ടായിരുന്നു നിരക്ക് വർധന. നാട്ടിലെ ക്വാറൻറീനും തിരിച്ചെത്തുേമ്പാഴുള്ള ക്വാറൻറീനും സുരക്ഷയും മുൻനിർത്തിയാണ് പല രക്ഷിതാക്കളും അവധി യാത്ര ഒഴിവാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.