ഒളിമ്പിക്സ് പ്രതീക്ഷകളുമായി: സാജൻ പ്രകാശ് ടോക്യോവിലേക്ക് പറന്നു
text_fieldsദുബൈ: ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ സ്വപ്നങ്ങളിലേക്ക് നീന്തിക്കയറാൻ മലയാളിതാരം സാജൻ പ്രകാശ് ടോക്യോവിലെത്തി.
ഞായറാഴ്ച രാത്രി എട്ടിന് ദുബൈ വിമാനത്താവളത്തിൽനിന്ന് കോച്ച് പ്രദീപ് കുമാറിനൊപ്പമായിരുന്നു യാത്ര. ആദ്യലക്ഷ്യം സെമി ഫൈനലാണെന്ന് പ്രദീപ് കുമാർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സാജെൻറ നിലവിലെ പ്രകടനം വെച്ചുനോക്കിയാൽ സെമിഫൈനലിലെത്താൻ കഴിയും. ലോകോത്തര താരങ്ങളെ മറികടന്ന് ആദ്യ 16ൽ എത്തുക എന്നത് അത്ര എളുപ്പമല്ല. മൈക്രോസെക്കൻഡുകൾക്ക് പോലും വിലയുള്ളതിനാൽ ഒാരോ നിമിഷവും വിലപ്പെട്ടതാണ്. പ്രതീക്ഷക്കൊത്ത പ്രകടനം സാജനിൽനിന്നുണ്ടാകുമെന്നും പ്രദീപ് പറഞ്ഞു.
ഒരുവർഷത്തോളമായി ദുബൈ അക്വാനേഷൻ സ്പോർട്സ് അക്കാദമിയിലാണ് (അൻസ) സാജെൻറ പരിശീലനം. റോമിൽ നടന്ന യോഗ്യത കടമ്പ 'എ' സ്റ്റാൻഡേഡിൽ മറികടന്നാണ് സാജൻ ടോക്യോവിലേക്ക് ടിക്കറ്റെടുത്തത്.തുടർച്ചയായ രണ്ട് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ നീന്തൽതാരം എന്ന പകിേട്ടാടെയാണ് യാത്ര. ഒളിമ്പിക്സിലേക്ക് 'എ' സ്റ്റാൻഡേഡ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽതാരവുമാണ് സാജൻ. കേരള പൊലീസിൽ ഇൻസ്പെക്ടറായ സാജൻ 200 മീറ്റർ ബട്ടർൈഫ്ലയിൽ 1.56.38 വേഗതയിൽ കുതിച്ചെത്തിയാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്. ഇത്തവണ അർജുന അവാർഡിനുള്ള ശിപാർശപ്പട്ടികയിലും സാജെൻറ പേരുമുണ്ട്.
1.56.38 ആണ് സാജെൻറ ബെസ്റ്റ് ടൈം. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ 25ാം സ്ഥാനത്താണ്. അൽപം കൂടി പ്രകടനം മെച്ചപ്പെടുത്തിയാൽ സെമിയിലെത്താമെന്ന ആത്മവിശ്വാസവുമായാണ് ടോക്യോവിൽ എത്തിയിരിക്കുന്നത്. വർഷത്തിൽ രണ്ട് തവണയെങ്കിലും ദുബൈയിലെത്തി പരിശീലനം നടത്താറുണ്ട്. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരിച്ചിരുന്നെങ്കിലും ഹീറ്റ്സിനപ്പുറം കടക്കാൻ കഴിഞ്ഞില്ല. 400 മീറ്ററിലെ മുൻ ഇന്ത്യൻ അത്ലറ്റ് ഷാൻറിമോളാണ് സാജെൻറ അമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.