ഡബ്ല്യു.എം.സി ഗ്ലോബൽ വുമൺസ് ഫോറം സമ്മേളനം
text_fieldsദുബൈ: വേൾഡ് മലയാളി കൗൺസിലിന്റെ വനിത വിഭാഗമായ ഡബ്ല്യു.എം.സി ഗ്ലോബൽ വുമൺസ് ഫോറത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര സൗഹൃദ സമ്മേളനം നവംബർ എട്ട് മുതൽ 11 വരെ മലേഷ്യയിൽ നടന്നു. ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ സന്ദേശം നൽകി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ ഹൈ കമീഷനിലെ ഫസ്റ്റ് സെക്രട്ടറി രാജേഷ് മനയിൽ, ചലച്ചിത്രതാരം ഡോ. വിന്ദുജാ മേനോൻ, സാമൂഹിക പ്രവർത്തക ഡോ. മരിയ ഉമ്മൻ, മലേഷ്യൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് മനോഹർ കുറിപ്പ്, രാജേഷ് മേനോൻ, ശൈലജ നായർ, ദേതോ ജോർജ് തോമസ്, സിനിമ നിർമാതാവ് കെ.ടി. കുഞ്ഞുമോൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വുമൺസ് ഫോറം ചെയർപേഴ്സൺ എസ്തേർ ഐസക്, പ്രസിഡൻറ് സെലീന മോഹൻ, സെക്രട്ടറി ഷീല റെജി, ട്രഷറർ ലിനു തോമസ് എന്നിവർ നേതൃത്വം നൽകി.
ഗ്ലോബൽ ട്രഷറർ ഷാജി മാത്യു, ചാൾസ് പോൾ, തങ്കമണി ദിവാകരൻ, വർഗീസ് പനക്കൽ, ജോൺ സാമുവൽ, ഷാഹുൽ ഹമീദ്, ശിവൻ മഠത്തിൽ, വിജയചന്ദ്രൻ, ഡോ. ഐസക് ജോൺ പട്ടാണി പറമ്പിൽ, ഡോ. എ.വി. അനൂപ്, മോളി സ്റ്റാൻലി, മോളി പറമ്പത്ത്, ദീപ നായർ, ലീൻസ്, സി.യു. മത്തായി, ജെയിംസ് കൂടൽ, ബാബു സ്റ്റീഫൻ, വിനീഷ് മോഹൻ, അജോയ്, ശ്രീലക്ഷ്മി, ജാനറ്റ് വർഗീസ്, മേരി തോമസ്, ഗീത രമേഷ്, റാണി ലിജേഷ്, ഡോ. റൈസ മറിയം രാജൻ, റീമി സുനിൽ, മിലാന അജിത്ത്, ഗിരിജ, നേസീല ഹുസൈൻ, റാണി സുധീർ, ആദർശ് ദിനേശ്, ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ റെജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.