ഡബ്ല്യു.എം.സി മിഡിലീസ്റ്റ് കായികമേള നടത്തി
text_fieldsദുബൈ: വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളെ പങ്കെടുപ്പിച്ച് മിഡിൽ ഈസ്റ്റ് കായിക മേള സംഘടിപ്പിച്ചു. ദുബൈ ഡാന്യൂബ് സ്പോർട്സ് വേൾഡിൽ രാവിലെ ഡബ്ല്യു.എം.സി ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മിഡിലീസ്റ്റ് റീജ്യൻ ചെയർമാൻ സന്തോഷ് കേട്ടത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ സ്പോർട്സ് മീറ്റിന് നേതൃത്വം നൽകി. അഞ്ഞൂറോളം കായിക താരങ്ങളാണ് മിഡിലീസ്റ്റ് റീജ്യന്റെ 13 പ്രവിശ്യകളായ ദുബൈ, അൽഐൻ, അബൂദബി, അൽകോബാർ, അജ്മാൻ, ബഹ്റൈൻ, ഫുജൈറ, കുവൈത്ത്, ഒമാൻ, ഖത്തർ, റാസൽ ഖൈമ, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്നും പങ്കെടുത്തതെന്ന് സ്പോർട്സ് മീറ്റ് ജനറൽ കൺവീനർ സി. യു. മത്തായി അറിയിച്ചു.
സൂമ്പാ ഡാൻസോടുകൂടി ആരംഭിച്ച സ്പോർട്സ് മീറ്റ് 25 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. നാല് വയസ്സുമുതൽ 75 വയസ്സുവരെയുള്ളവരാണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്. ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ മിഡിലീസ്റ്റ് അംഗങ്ങൾക്കുള്ള അംഗത്വ കാർഡുകൾ വിതരണം ചെയ്തു.
ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനക്കൽ, വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ. ബിജു, മീഡിയ ഫോറം സെക്രട്ടറി വി. എസ്. ബിജുകുമാർ, വനിതാ ഫോറം ചെയർപേഴ്സൻ ഇസ്തർ ഐസക്, ചാക്കോ ഊളകാടൻ എന്നിവർ ആശംസകൾ അറിയിച്ചു.
റോഷൻ, സിജു മുവേരി, റോബിൻ ഫിലിപ്, റാണി ലിജേഷ്, മിലാന, രേഷ്മ, സ്മിത ജയൻ എന്നിവർ കായിക മേളക്ക് ഏകോപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.