ഡബ്ല്യു.എം.സി. മിഡിലീസ്റ്റ് കായികമേള 28ന്
text_fieldsദുബൈ: വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജ്യൻ ഈ മാസം 28ന് സംഘടിപ്പിക്കുന്ന സ്പോർട്സ് ഡേയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മിഡിലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ അറിയിച്ചു.
മിഡിലീസ്റ്റ് റീജ്യന്റെ ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി അൽ ഐൻ പ്രൊവിൻസിൽ നിന്നും കൈമാറിയ പതാക ദുബൈ, അബൂദബി, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, അൽകോബാർ, ഖത്തർ, അജ്മാൻ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ വഴി ഷാർജ പ്രൊവിൻസിൽ എത്തിയതായി മിഡിലീസ്റ്റ് സ്പോർട്സ് ഡേ ജനറൽ കൺവീ ർ സി.യു. മത്തായി അറിയിച്ചു.
മിഡിലീസ്റ്റ് സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ഗ്ലോബൽ ഡബ്ല്യു. എം. സി. അംബാസഡറായ ഐസക് ജോൺ പട്ടാണി പറമ്പിൽ, വൈസ് ചെയർമാൻ വർഗീസ് പനക്കൽ, വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, മീഡിയ സെക്രട്ടറി വി.എസ്. ബിജുകുമാർ, വനിതാ വിഭാഗം ഗ്ലോബൽ ചെയർപേഴ്സൻ ഇസ്താർ ഐസക്, അൽ ഐൻ പ്രൊവിൻസ് പ്രസിഡന്റ് ജാനറ്റ് വർഗീസ് എന്നിവർ പതാക കൈമാറൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.