Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിമാന യാത്രക്കിടെ...

വിമാന യാത്രക്കിടെ യുവതി പ്രസവിച്ചു

text_fields
bookmark_border
newborn
cancel

ദുബൈ: ജപ്പാനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിൽ യുവതി​ പ്രസവിച്ചു. ഇ.കെ 319 എന്ന വിമാനത്തിൽ യാത്ര ചെയ്യവെ സമുദ്രനിരപ്പിൽ നിന്ന് 35,000 അടി ഉയരത്തിൽ ആകാശത്തു വെച്ചാണ്​ യാത്രക്കാരിക്ക്​ പ്രസവ വേദനയുണ്ടയത്​. ഉടൻ വിമാനത്തിലെ ജീവനക്കാർ അതിവേഗം സഹായമെത്തിക്കുകയും പരിചരിക്കുകയുമായിരുന്നു. തുടർന്ന്​ പ്രയാസമില്ലാതെ യുവതി പ്രസവിച്ചതായി അധികൃതർ വെളിപ്പെടുത്തി.

ടോക്​യോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെട്ട വിമാനം ദുബൈയിൽ എത്താൻ 12മണിക്കൂർ യാത്രയുണ്ടായിരുന്നു. നേരിട്ടുള്ള വിമാനമായതിനാൽ ഇടയിൽ ആശുപത്രയിലേക്ക്​ മാറ്റാനുള്ള സൗകര്യവുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ്​ പരിചരണം വിമാന ജീവനക്കാർ തന്നെ ഏറ്റെടുത്തത്​.

ദുബൈയിൽ ഇറങ്ങിയ മാതാവിനും കുഞ്ഞിനും ഉടൻ ആവശ്യമായ മറ്റു മെഡിക്കൽ സഹായവും ലഭ്യമാക്കിയെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും അധികൃതർ വെളിപ്പെടുത്തി. എമിറേറ്റ്​സ്​ അധികൃതർ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്​. ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യവും സുരക്ഷയും പരമപ്രധാനമായാണ്​ കമ്പനി കാണുന്നതെന്ന്​ അധികൃതർ അറിയിച്ചു. വിമാനത്തിലെ ജീവനക്കാർ അതിവേഗം ഇടപെടുകയും സഹായം നൽകുകയും ചെയ്തതായി സഹയാത്രികർ പറഞ്ഞു.

ഗർഭാവസ്ഥയുടെ നിശ്ചിത ഘട്ടത്തിനുശേഷം സ്ത്രീകൾക്ക് യാത്ര ചെയ്യാൻ അനുവാദമില്ലെങ്കിലും, വിമാനത്തിൽ പ്രസവിക്കുന്നത് അസാധാരണ സംഭവമല്ല. കഴിഞ്ഞ വർഷം ഒന്നിലേറെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. മെഡിക്കൽ സങ്കീർണതകളും അപ്രതീക്ഷിത പ്രശ്നങ്ങളും കാരണമാണ്​ ഇത്​ സംഭവിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf News
News Summary - woman gave birth during the flight
Next Story