സാമൂഹ്യ നിർമിതിക്ക് സ്ത്രീ പങ്കാളിത്തം അനിവാര്യം –മുനവ്വറലി തങ്ങൾ
text_fieldsദുബൈ: സുശക്തവും സുരക്ഷിതവുമായ സാമൂഹ്യ നിർമിതിക്ക് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടത്ത് അനിവാര്യതയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി തങ്ങൾ ചൂണ്ടിക്കാട്ടി.
യു.എ.ഇ 50ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി വനിത വിങ് നടത്തിയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൽബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കും കുട്ടികൾക്കും മത്സരങ്ങൾ, കലാപരിപാടികൾ, പ്രമുഖർക്കും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും ആദരവ് എന്നിവയും സംഘടിപ്പിച്ചു.
സ്ത്രീകളുടെ വിദ്യാഭ്യാസമാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതെന്നും ഇന്ത്യൻ കോൺസുലേറ്റിെൻറ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ എല്ലാ സ്ത്രീകൾക്കും അവസരമുണ്ടെന്നും ഇന്ത്യൻ കോൺസൽ തടു മാമു അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. പ്രബന്ധ രചന (ഇംഗ്ലീഷ്, മലയാളം), ഖുർആൻ പാരായണം, വനിതകൾക്കും കുട്ടികൾക്കുമുള്ള പാചകം എന്നീ മത്സര പരിപാടികളോടെയാണ് വനിത സംഗമം തുടങ്ങിയത്. കുട്ടികളുടെ ഒപ്പന, അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവ ഏറെ ശ്രദ്ധേയമായി. ദുബൈ കെ.എം.സി.സി വനിത വിങ് പ്രസിഡൻറ് സഫിയ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രടറി റീന സലീം സ്വാഗതവും നജ്മ സാജിദ് നന്ദിയും പറഞ്ഞു.
വേൾഡ് സ്റ്റാർ എം.ഡി ഹസീന നിഷാദിനെ ആദരിച്ചു
ദുബൈ: യു.എ.ഇയിലെ പ്രമുഖ നിർമാണ കമ്പനിയായ വേൾഡ് സ്റ്റാർ ഹോൾഡിങ്സിെൻറ എം.ഡി ഹസീന നിഷാദിനെ ദുബൈ കെ.എം.സി.സി വനിത വിങ് ആദരിച്ചു. വിമൻസ് ഫെസ്റ്റിലാണ് ഹസീന നിഷാദിനെ ആദരിച്ചത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഹസീനക്ക് മെമെേൻറാ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.