വനിത ടി20 വേൾഡ് കപ്പ് ഷാർജയിൽ പ്രദർശിപ്പിച്ചു
text_fieldsഷാർജ: യു.എ.ഇയിൽ നടക്കാനിരിക്കുന്ന ഐ.സി.സി.വിമൻസ് ടി20 വേൾഡ് കപ്പ് 2024ന്റെ ട്രോഫി ഷാർജ ഇന്ത്യൻ സ്കൂളിൽ പ്രദർശിപ്പിച്ചു. ട്രോഫിയുമായി സ്കൂളിലെത്തിയ ടീമിനെ
സ്കൂൾ അധികൃതരും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയും ചേർന്ന് സ്വീകരിച്ചു. ഗൈഡ്സിന്റെ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി അതിഥികളെ സ്റ്റേജിലേക്കാനയിച്ചു.
സി.ബി.എസ്.സി റീജനൽ ഡയരക്ടർ ഡോ.റാം ശങ്കർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. അസോസിയേഷൻ ട്രഷറർ ഷാജി ജോൺ അധ്യക്ഷത വഹിച്ചു. അതിഥികളായി എസ്.പി.ഇ.എ വെൽഫെയർ ആൻഡ് ആക്ടിവിറ്റീസ് ഹെഡ് താരിഖ് അൽ ഹമ്മാദി, ഇൻവെസ്റ്റ്മെന്റ് അഫയേഴ്സ് ഹെഡ് ഈസ ബിൻ കരാം, എമിരേറ്റ്സ് ക്രിക്കറ്റ് ബോർഡ് വിമൻസ് ഡെവലപ്മെന്റ് ഓഫിസർ ചയ മുകുൾ, എസ്.പി.ഇ.എ സ്കൂൾ ഇംപ്രൂവ്മെന്റ് അഡ്വൈസർ ജൊഹന്നസ് ബൊഡസ്റ്റീൻ എന്നിവർ സംസാരിച്ചു.
അസോസിയേഷൻ ജോയന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ജോയന്റ് ട്രഷറർ പി.കെ.റെജി മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ് മാട്ടൂൽ, പ്രഭാകരൻ പയ്യന്നൂർ, കെ.കെ താലിബ്, മുരളീധരൻ ഇടവന, നസീർ കുനിയിൽ, ബോയ്സ് വിങ് പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, ഗേൾസ് വിങ് വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസറുദ്ദീൻ, ഹെഡ്മിസ്ട്രസ് ഡെയ്സി റോയ്, താജുന്നിസ ബഷീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ പ്രമോദ് മഹാജൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.