തൊഴില്‍രംഗത്തെ വനിതാ പങ്കാളിത്തം വർധിച്ചു
text_fieldsദുബൈ: യു.എ.ഇയില്‍ തൊഴില്‍രംഗത്തേക്ക് എത്തുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നു. 2000 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പ്രകാരം യു.എ.ഇയുടെ തൊഴില്‍രംഗത്തെ വനിതാ പങ്കാളിത്തം 34 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. യു.എ.ഇയില്‍ മാത്രമല്ല മിക്ക ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍രംഗത്തേക്ക് വരുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അതേസമയം, വനിതകള്‍ നേടുന്ന ഉന്നതവിദ്യാഭ്യാസത്തിന് അനുസൃതമായ ഒഴിവുകള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത് വിദ്യാസമ്പന്നരായ വനിതകള്‍ക്കിടയില്‍ തൊഴിലില്ലായ്മ പ്രശ്നം സൃഷ്ടിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
തൊഴിലിടങ്ങളില്‍ കരുത്തുറ്റ വനിതാ നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ ഗള്‍ഫിലെ കമ്പനികള്‍ കൂടുതല്‍ മേഖലകളില്‍ വനിതകള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. വനിതകളുടെ തൊഴില്‍പങ്കാളിത്തം കുറയുന്നത് കൊണ്ട് യു.എ.ഇയില്‍ ശരാശരി 13.5 ശതമാനം വരുമാന നഷ്ടമുണ്ടാകുന്നുണ്ട്. യൂറോപ്പില്‍ ഇത് പത്ത് ശതമാനം മാത്രമാണ്. എന്നാല്‍ മേഖലയില്‍ ഇത് 27 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.