അത്ഭുതലോകം
text_fieldsലിഫ്റ്റ് മുതൽ അത്ഭുത ലോകമാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ എലവേറ്ററിലാണ് മുകളിലേക്കുള്ള യാത്ര. വന്യജീവികൾ ഓരിയിടുന്ന അന്തരീക്ഷത്തിൽ ഇരുൾമൂടിയ യാത്രയിൽ താരകങ്ങൾ താഴെയിറങ്ങിവരുന്നതായി തോന്നും. ഒരേ സമയം 50ഓളം പേർക്ക് ഈ എലവേറ്ററിൽ മുകളിൽ എത്താം. ഹൗസ് ഓഫ് വിസ്ഡമിലാണ് എലവേറ്റർ എത്തി നിൽക്കുക. ഒമ്പതാം നൂറ്റാണ്ടിലെ ബാഗ്ദാദ് നഗരത്തിലേക്കാണ് നാം എത്തിപ്പെടുക.
ഇവിടെ സ്വീകരിക്കാനിരിക്കുന്നത് പത്താം നൂറ്റാണ്ടിലെ ഭൗമശാസ്ത്ര പണ്ഡിതനും ലോകസഞ്ചാരിയുമായ അബു ഉബൈദ് അൽ ബക്റിയാണ്. ഇദ്ദേഹത്തിെൻറ ചെറു പ്രതിമ കണ്ട് ചരിത്രവും വായിച്ച് ഉള്ളിലേക്ക് പ്രവേശിക്കാം. ഇടുങ്ങിയ വഴിയിലൂടെ താഴേക്കിറങ്ങുന്നവരെ കാത്തിരിക്കുന്നത് ഇബ്നു ബത്തൂത്തയും ഇബ്നു മാജിദും അബു ഉബൈദ് അൽ ബക്റിയും. ഇവരുടെ മൂന്ന് പ്രതിമകൾ നിർമിച്ചിരിക്കുന്നത് ഒമ്പത് മീറ്റർ ഉയരത്തിലാണ്. ഒറിജിനലിനെ വെല്ലുന്ന നൈപുണ്യത്തോടെയാണ് നിർമാണം. ലോകസഞ്ചാരികൾക്ക് വഴികാട്ടിയായ മൂന്ന് പേരെയും അതേപടി പകർത്തിയിരിക്കുകയാണിവിടെ. ഇവരുടെ ചരിത്രം പറയുന്ന ചെറു കുറിപ്പുകളും കാണാം.
ഏകദേശം മൂന്ന് നില കെട്ടിടത്തിനേക്കാൾ ഉയരം വരും ഈ പ്രതിമകൾക്ക്. ബഹിരാകാശ ലോകത്തേക്കാണ് അടുത്ത യാത്ര. കുമിള പോലുള്ള കൂറ്റൻ േഗ്ലാബിൽ ലോകരാജ്യങ്ങൾ മിന്നിമാറുന്നത് കാണാം. ഓരോ ഭൂഖണ്ഡങ്ങളുടെ പ്രത്യേകതകളും ഇവിടെ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകളും എന്താണെന്ന് കണ്ടും കേട്ടും മനസിലാക്കാം. േഗ്ലാബിെൻറ പകുതിഭാഗം നിർമിതബുദ്ധിയെ കുറിച്ചുള്ളവിവരണങ്ങളാണ്. ബഹിരാകാശ യാത്ര നടത്താതെ തന്നെ നമ്മുടെ ബഹിരാകാശ ചിത്രം പകർത്താനുള്ള അവസരവും ഇവിടെയുണ്ട്. ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബഹിരാകാശ യാത്രികെൻറ പ്രതിമയിലേക്ക് നോക്കിയാൽ അവിടെ നമ്മുടെ മുഖവും ദൃശ്യമാകും.
ഇത് മൊബൈലിൽ പകർത്തുന്നതോടെ നമ്മുടെ ബഹിരാകാശ യാത്രയുടെ ചിത്രം റെഡി. യു.എ.ഇയുടെ ചൊവ്വാദൗത്യം യാഥാർഥ്യമായത് എങ്ങിനെയെന്നും കാണാൻ കഴിയും. യു.എ.ഇയുടെ ശിൽപികളായ ശൈഖ് റാശിദിെൻറയും ശൈഖ് സായിദിെൻറയും ചരിത്രം വിവരിക്കുന്ന വീഡിയോകളും ഇവിടെയുണ്ട്. 4368 ചതുരശ്ര മീറ്ററിലാണ് അലിഫ് പവലിയെൻറ നിർമാണം. മണിക്കൂറിൽ 2500 പേർക്കും ദിവസം 30,000 പേർക്കും സന്ദർശിക്കാൻ കഴിയും. എന്നാൽ, കോവിഡ് മൂലം മണിക്കൂറിൽ 550 പേരെ മാത്രമാണ് നിലവിൽ അനുവദിക്കുന്നത്. അതിനാൽ തന്നെ അവധി ദിനങ്ങളിലും രാത്രി സമയങ്ങളിലും വൻ ക്യൂവാണ് പവലിയെൻറ മുന്നിൽ. സന്ദർശിക്കാൻ താൽപര്യമുള്ളവർ നേരത്തെ എത്തുന്നത് നല്ലതാണ്. ഒരുമണിക്കൂറെങ്കിലും ഇതിനുള്ളിൽ ചെലവഴിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.