കാലിഗ്രഫിയിൽ വിസ്മയം തീർത്ത് റിസയുടെ വരകൾ
text_fieldsദുബൈ: നാണയശേഖരണം മുതൽ ഫോേട്ടാഗ്രഫിയും വിഡിയോഗ്രഫിയും കാലിഗ്രഫിയുമെല്ലാം ഹോബിയാക്കിയ കൊച്ചു കലാകാരി ഷാർജ അബൂഷഹാരയിലുണ്ട്. പേര് റിസ റഹീം. അജ്മാൻ ഇൗസ്റ്റ് പൊയൻറ് ഇന്ത്യൻ സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയായ റിസയുടെ കാൻവാസിൽ വിരിയുന്നത് സുന്ദര ചിത്രങ്ങൾ. അറബിക് കാലിഗ്രഫിയുടെ സാധ്യതകൾ തേടിയാണ് റിസയുടെ ഇപ്പോഴത്തെ യാത്ര. ലോക്ഡൗൺ കാലത്ത് റിസ വരച്ച ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത ലഭിച്ചിരുന്നു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ചിത്രം സ്ട്രിങ് ആർട്ടിലൂടെയാണ് കാൻവാസിലേക്ക് പകർത്തിയത്. വെളുത്ത പ്രതലത്തിൽ മൊട്ടുസൂചിയും നൂലും മാത്രം ഉപേയാഗിച്ചായിരുന്നു ഹംദാെൻറ ചിത്രത്തിന് ജീവൻ നൽകിയത്. 'എ ട്രിബ്യൂട്ട് ടു കേരള സി.എം'എന്ന പേരിൽ വരച്ച പിണറായി വിജയെൻറ ചിത്രവും ശ്രദ്ധ നേടി. ര
ണ്ടു ദിവസംകൊണ്ട് വരച്ച ഇൗ ചിത്രം മുഖ്യമന്ത്രിക്ക് നൽകണമെന്നാണ് റിസയുടെ ആഗ്രഹം. സമയവും സാഹചര്യവും ഒത്തുവന്നാൽ ഇത് മുഖ്യമന്ത്രിക്ക് എത്തിക്കണമെന്ന് റിസ പറയുന്നു. കോവിഡിനെ കേരളം സമർഥമായി നേരിട്ട കാലത്താണ് ലോകത്തിന് മാതൃകയായ നേതാവാണ് പിണറായി എന്ന് സൂചിപ്പിച്ച് റിസ മുഖ്യമന്ത്രിയെ വരച്ചത്. ഇവയെല്ലാം 'ബീയിങ് സി.കെ.ആർ'(Being CKR) എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്താണ് യൂട്യൂബ് ചാനലിന് ബീയിങ് സി.കെ.ആർ എന്ന് പേര് നൽകിയതെന്ന് ചോദിച്ചാൽ റിസയുടെ വിരൽ പിതാവിന് നേരെ ചൂണ്ടും. സകലമാന പിന്തുണയുമായി നിൽക്കുന്ന പിതാവ് സി.കെ. റഹീമിനെ ജീവിതത്തിൽ മാതൃകയാക്കുന്ന റിസ മറ്റുള്ളവരോടും ആ മാതൃക പിൻപറ്റാൻ ആവശ്യപ്പെടുകയാണ് ഇൗ പേരിലൂടെ. മമ്മൂട്ടിയെയും ഗാന്ധിജിയെയുമെല്ലാം കാൻവാസിൽ പകർത്തിയിരുന്നു.
വരച്ച ചിത്രങ്ങൾ യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും ഇട്ടതല്ലാതെ പ്രദർശനം സംഘടിപ്പിച്ചിട്ടില്ല. സ്കൂളിൽ ചാരിറ്റിക്കായി എക്സിബിഷൻ നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് എത്തിയതിനാൽ നടന്നില്ല. വിശേഷദിവസങ്ങളിൽ സുഹൃത്തുക്കൾക്ക് ചിത്രം വരച്ച് നൽകാറുമുണ്ട്. ഖുർആനിൽനിന്നുള്ള വാക്യങ്ങൾവെച്ചാണ് കാലിഗ്രഫി പരീക്ഷണം.
വരക്കു പുറമെ ഫോേട്ടാഗ്രഫിയിലും വിഡിയോ ഗ്രഫിയിലും റിസ ഒരുകൈ നോക്കുന്നു. ഷാർജയിൽ ഫോേട്ടാഗ്രാഫറായിരുന്ന വല്യുപ്പ ഹസൻ കുഞ്ഞിയുടെ മാതൃകയാണ് ഫോേട്ടാഗ്രഫിയിലേക്ക് നയിച്ചത്. ഹസൻകുഞ്ഞി മരിച്ചെങ്കിലും അദ്ദേഹത്തിെൻറ കാമറ വീട്ടിൽ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.
യൂട്യൂബിൽ നോക്കിയാണ് വിഡിയോഗ്രഫി പഠിക്കുന്നത്. 35 രാജ്യങ്ങളിലെ നാണയങ്ങളുടെയും കറൻസിയുടെയും വലിയൊരു ശേഖരവും റിസയുടെ കൈയിലുണ്ട്. അജ്മാനിൽ ജോലിചെയ്യുന്ന കണ്ണൂർ കൂത്തുപറമ്പ് റഹീമിെൻറയും നസിയയുടെയും മകളാണ്. ഇളയ സഹോദരി നിതയും വരയുടെ വഴിയിൽതന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.