വുഡ്ലെം പാർക്ക് സ്കൂൾ വാർഷികം
text_fieldsഅജ്മാന്: വുഡ്ലെം പാർക്ക് സ്കൂളിന്റെ അഞ്ചാം വാർഷികം വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു. വാർഷികാഘോഷങ്ങൾ അജ്മാൻ മാനവവിഭവ ശേഷി വികസന മാനേജർ അലി അഹമ്മദ് ബുസീം ഉദ്ഘാടനം ചെയ്തു.
വുഡ്ലെം ഫാമിലിയുടെ സേവന പ്രവർത്തനമായ ‘ഒരു വ്യക്തി ഒരു ദിർഹം’ പദ്ധതിയുടെ ഭാഗമായി ലഭിച്ച സംഭാവന യു.എ.ഇ ചാരിറ്റി സംഘടനയായ റെഡ്ക്രസൻറ് പ്രതിനിധി സുൽത്താൻ അൽ സുവൈദി വുഡ്ലെം ഗ്രൂപ് ചെയർമാൻ നൗഫൽ അഹമ്മദ്, എം.ഡി മിസ്റ്റർ സിദ്ദിഖ് മൂസ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.
യു.എ.ഇ യെ ഹരിതാഭമാക്കുക എന്ന ദൗത്യം മുൻനിർത്തി ‘ഒരു കുടുംബം ഒരു ചെടി’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ചടങ്ങിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് വൃക്ഷത്തൈ സമ്മാനിച്ചു.
അജ്മാൻ കൾചറൽ സെൻറർ ഡയറക്ടർ സമീറ അൽ മൻസൂരി, അജ്മാൻ മുൻസിപ്പാലിറ്റി അഗ്രിക്കൾച്ചറൽ പ്ലാനിങ് ഡെവലപ്മെൻറ് മാനേജർ ഡോ. അലി ഹമദ് ബഷീർ, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി രൂപ് സിദ്ദു, വുഡ്ലെം പാർക്ക് ഗ്രൂപ് ഓഫ് സ്കൂൾസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അസ്മൽ അഹമദ്, അക്കാദമിക് അഫയർ ഡയറക്ടർ ഗീത മുരളി, അക്കാദമിക് അഡ്വൈസർ അനിത സിങ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് കെ.ജി മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ കലാവിരുന്നും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.